രാജ്യത്ത് ഇൻഡ്യ മുന്നണിയും കേരളത്തിൽ യുഡിഎഫും അധികാരത്തിൽ വരും: കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ

ബിജെപിക്ക് ഇപ്പോൾ ഒരു പുതിയ മെഷീൻ ഉണ്ട്. അത് വാഷിംഗ് മെഷീൻ ആണെന്നും ഡികെ ശിവകുമാർ പരിഹസിച്ചു.

dot image

ആലപ്പുഴ: ലോക്സഭാ ഇലക്ഷന് ശേഷം രാജ്യത്ത് ഇൻഡ്യ മുന്നണിയും കേരളത്തിൽ യുഡിഎഫും അധികാരത്തിൽ വരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. രാജ്യത്തെ സംരക്ഷിക്കാൻ നിലപാട് സ്വീകരിക്കുന്ന നേതാവ് ആണ് രാഹുൽ ഗാന്ധി. രാഹുലിൻ്റെ നേതൃത്വത്തിൽ ഇൻഡ്യ മുന്നണിയെ അധികാരത്തിൽ എത്തിക്കുമെന്നും ശിവകുമാർ പറഞ്ഞു.

ലോകം ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയെ ഉറ്റുനോക്കുന്നു. കേരളത്തിൽ ഇടത് പക്ഷത്തിന് വോട്ട് നൽകുന്നത് ബിജെപിക്ക് വോട്ട് കൊടുക്കുന്നത് പോലെ. രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ മുഴുവൻ ബിജെപി വേട്ടയാടുന്നു. പക്ഷേ പിണറായി വിജയനെയും കുടുംബത്തെയും തൊടുന്നില്ലയെന്നും അദ്ധേഹം കുറ്റപ്പെടുത്തി. ബിജെപിക്ക് ഒപ്പം നിൽക്കുന്ന ആളുകളെ വെളുപ്പിച്ച് എടുക്കുന്നു. ബിജെപിക്ക് ഇപ്പോൾ ഒരു പുതിയ മെഷീൻ ഉണ്ട്. അത് വാഷിംഗ് മെഷീൻ ആണെന്നും ഡികെ ശിവകുമാർ പരിഹസിച്ചു.ബിജെപിയുടെ സഖ്യകക്ഷി നേതാവ് ആണ് കേരളത്തിലെ വൈദ്യുതി മന്ത്രിയാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

പാനൂർ ബോംബ് സ്ഫോടനം; ഡിവൈഎഫ്ഐ നേതാവടക്കം കസ്റ്റഡിയിൽ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us