പാനൂർ സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ല, എതിരാളികൾ കുപ്രചരണം നടത്തുന്നു: പരിക്കേറ്റ വിനീഷിന്റെ അച്ഛൻ

കുടുംബവും പാർട്ടിയും പലതവണ ഉപദേശിച്ചിട്ടും വിനീഷ് വഴങ്ങിയില്ലെന്ന് വിനീഷിന്റെ അച്ഛൻ

dot image

കണ്ണൂർ: പാനൂരിലെ സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് പരിക്കേറ്റ വിനീഷിന്റെ അച്ഛൻ നാണു. മകന് പാർട്ടിയുമായോ ബഹുജന സംഘടനയുമായോ ബന്ധമില്ല. കുടുംബവും പാർട്ടിയും പലതവണ ഉപദേശിച്ചിട്ടും വിനീഷ് വഴങ്ങിയില്ല. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് എതിരാളികൾ കുപ്രചരണം നടത്തുകയാണ്. സത്യസന്ധമായ അന്വേഷണം നടത്തി സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും നാണു ആവശ്യപ്പെട്ടു. സിപിഐഎം മുളിയാത്തോട് ബ്രാഞ്ച് കമ്മിറ്റി അംഗമാണ് നാണു.

പാനൂര് കൈവേലിക്കല് മുളിയാത്തോട് ഏപ്രിൽ അഞ്ചിന് പുലർച്ചെ ഒരു മണിയോടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. ബോംബ് നിര്മ്മാണത്തിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. സ്ഫോടനത്തില് മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഷെറിൽ മരിച്ചു. നാല് പേര്ക്കായിരുന്നു സ്ഫോടനത്തില് പരിക്കേറ്റത്.

ഇതിനിടെ ഷെറിലിൻ്റെ വീട്ടിൽ സിപിഐഎം നേതാക്കളെത്തിയിരുന്നു. സിപിഐഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം സുധീർ കുമാർ, പൊയിലൂർ ലോക്കൽകമ്മിറ്റി അംഗം എ അശോകൻ എന്നിവരാണ് വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. ശവസംസ്കാരത്തിന് മുൻപായിരുന്നു നേതാക്കൾ വീട്ടിലെത്തിയത്. പാർട്ടിയുമായി പ്രതികൾക്ക് ബന്ധമില്ലെന്നായിരുന്നു നേരത്തെ സിപിഐഎം നിലപാട്. പാർട്ടി പ്രവർത്തകരെ അക്രമിച്ച കേസിൽ പ്രതിയാണ് ബോംബ് നിർമ്മിച്ചതെന്ന് സിപിഐഎം പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ഭയാനകമായ സംഭവം; പാനൂരിലെ ബോംബ് സ്ഫോടനത്തിൽ എപി അബ്ദുള്ളക്കുട്ടി
dot image
To advertise here,contact us
dot image