പാനൂര് ബോംബ് സ്ഫോടനം: കോഴിക്കോട് ജില്ലയിലും വ്യാപക പരിശോധന

കോഴിക്കോട്, നാദാപുരം സബ് ഡിവിഷണല് പരിധികളിലാണ് പരിശോധന നടക്കുന്നത്

dot image

കോഴിക്കോട്: പാനൂര് ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില് കോഴിക്കോട് ജില്ലയിലും വ്യാപക പരിശോധന. കോഴിക്കോട്, നാദാപുരം സബ് ഡിവിഷണല് പരിധികളിലാണ് പരിശോധന നടക്കുന്നത്. മുന്കാലത്ത് സ്ഫോടക വസ്തുക്കള് പിടികൂടിയ കേസുകളിലെ പ്രതികളുടെ വീടുകളിലും പരിസരങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും, ജില്ലാ അതിര്ത്തിയായ പെരിങ്ങത്തൂര് പുഴയോരത്തും പരിശോധന നടക്കുന്നുണ്ട്. കേന്ദ്രസേനയും, ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡുമാണ് പരിശോധന നടത്തുന്നത്.

പാനൂര് ബോംബ് സ്ഫോടനത്തില് രണ്ട് പേര് കൂടി നേരത്തെ കസ്റ്റഡിയിലായിരുന്നു. സ്ഫോടനത്തിന് ശേഷം ബോംബുകള് സ്ഥലത്തുനിന്നു മാറ്റിയ അമല് ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സബിന്ലാലിനെ സഹായിച്ചത് അമല് ബാബുവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്.

പരിക്കേറ്റ വിനീഷിന്റെ സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇയാളെ ബംഗളൂരുവില് നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഫോടനത്തില് ഇയാളുടെ പങ്ക് വ്യക്തമല്ല. ഒളിവില് കഴിയുന്ന രണ്ട് പേര്ക്കായി പൊലീസ് തിരച്ചില് നടത്തുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പാനൂരില് ബോംബ് സ്ഫോടനമുണ്ടായത്. ഒരാള് മരിക്കുകയും നാല് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. ബോംബ് നിര്മ്മാണത്തിനിടെയാണ് അപകടമുണ്ടായത്. അപകടത്തില് സിപിഐഎം ലോക്കല് കമ്മിറ്റി അംഗത്തിന്റ മകന് കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. ഇതിനിടെ സ്ഫോടനത്തില് മുഖത്ത് ഗുരുതരമായി പരിക്കേറ്റാണ് ഷെറില് മരിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us