'അവര് ഞങ്ങള്ക്കൊപ്പമുണ്ടായിരുന്നു'; ആനി രാജയെ പിന്തുണച്ച് സാക്ഷി മാലിക്

'ഡല്ഹി പൊലീസ് ഞങ്ങള്ക്കെതിരെ അതിക്രമം അഴിച്ചുവിട്ടപ്പോള് ആനി രാജ ഞങ്ങള്ക്കൊപ്പം നില്ക്കുകയും ഞങ്ങള്ക്കൊപ്പം അറസ്റ്റ് വരിക്കുകയും ചെയ്തു'

dot image

ന്യൂഡല്ഹി: വയനാട് ലോക്സഭാ മണ്ഡലം എല്ഡിഎഫ് സ്ഥാനാര്ത്ഥി ആനി രാജയെ പിന്തുണച്ച് ഗുസ്തി താരം സാക്ഷി മാലിക്. ആനി രാജ തനിക്ക് വളരെ സുപരിചിതയാണെന്നും ബ്രിജ് ഭൂഷണ് സിങ്ങിനെതിരായ പ്രതിഷേധ സമരങ്ങളില് വനിതാ ഗുസ്തി താരങ്ങള്ക്കൊപ്പം ആനി രാജയുണ്ടായിരുന്നുവെന്നും സാക്ഷി പറഞ്ഞു. ഒരു വീഡിയോയിലൂടെയാണ് ആനി രാജയെ പിന്തുണച്ച് സാക്ഷി രംഗത്ത് വന്നത്.

'നമസ്കാരം. ഞാന് സാക്ഷി മാലിക്. എനിക്ക് വളരെ അടുത്ത പരിചയമുള്ള വ്യക്തിയാണ് ആനി രാജ. കഴിഞ്ഞ ഏപ്രിലില് ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് ബ്രിജ്ഭൂഷന് നടത്തിയ ലൈംഗികാരോപണത്തിരെ സമരം നടത്തിയപ്പോള് ആനി രാജ ഞങ്ങള്ക്കൊപ്പമുണ്ടായിരുന്നു. പ്രതിഷേധ സമരത്തില് അവര് ഒരുപാട് ഞങ്ങളെ സഹായിച്ചു. ഡല്ഹി പൊലീസ് ഞങ്ങള്ക്കെതിരെ അതിക്രമം അഴിച്ചുവിട്ടപ്പോള് ആനി രാജ ഞങ്ങള്ക്കൊപ്പം നില്ക്കുകയും ഞങ്ങള്ക്കൊപ്പം അറസ്റ്റ് വരിക്കുകയും ചെയ്തു. ഇപ്പോഴും ഗുസ്തി ഫെഡറേഷനിലെ ലൈംഗിക അതിക്രമത്തിനെതിരെ ആനി രാജ ഞങ്ങളോടൊപ്പം പോരാട്ടം തുടരുകയാണ്', സാക്ഷി പറഞ്ഞു.

ആനി രാജക്ക് വോട്ട് തേടി അവരെത്തി,സത്യമംഗലം കാടുകള് താണ്ടി; വീരപ്പന് വേട്ടയിലെ ഇരകള് വയനാട്ടിൽ

ദേശീയ ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് ബ്രിജ് ഭൂഷണ് സിങ്ങിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് നടത്തിയ ദീര്ഘകാല പ്രതിഷേധത്തിനൊടുവില് സാക്ഷി മാലിക് ഗുസ്തിമത്സരങ്ങളില് നിന്ന് പിന്മാറിയിരുന്നു. ബ്രിജ്ഭൂഷണെതിരെ നടപടിയില്ലാത്തതിനെതുടര്ന്ന് കഴിഞ്ഞ വര്ഷം ഡിസംബറിലാണ് സാക്ഷി വിരമിക്കല് പ്രഖ്യാപിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us