ആ ഡോണ് ബോസ്കോ നവീനോ?; ലാപ്ടോപിന്റെ ഫൊറന്സിക് ഫലം ഇന്ന്

അരുണാചല് പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ അരുണാചൽ പൊലീസ് അന്വേഷണസംഘത്തിന് കൈമാറി

dot image

തിരുവനന്തപുരം: അരുണാചലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ അരുണാചൽ പൊലീസ് അന്വേഷണസംഘത്തിന് കൈമാറി. വിദഗ്ധനായ ഒരാൾ ഉണ്ടാക്കിയ മുറിവാണ് ഇരുവരുടെയും ശരീരത്തിൽ എന്നാണ് കണ്ടെത്തൽ. നവീന്റെ കാറില് നിന്നും കണ്ടെത്തിയ ലാപ്ടോപിന്റെ ഫൊറന്സിക് പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇതോടെ കേസിന്റ ചുരുളഴിയിക്കാന് സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

ദേവിയേയും ആര്യയേയും മരണാനന്തര ജീവിതമെന്ന ആശയത്തിലേക്ക് നയിച്ചത് നവീന് തന്നെയെന്നാണ് പൊലീസിന്റെ അനുമാനം. ഡോണ്ബോസ്കോ എന്ന പേരില് അന്യഗ്രഹ ജീവിതത്തെ കുറിച്ച് ആര്യയ്ക്ക് സ്ഥിരമായി വിവരങ്ങള് അയച്ചിരുന്ന ഇ-മെയിലുകൾ അയച്ചത് നവീൻ തന്നെയാണോ എന്നത് ഇന്ന് സ്ഥിരീകരിക്കാൻ സാധിക്കും. നവീന് നേരത്തേയും അരുണാചലിലേക്ക് ധ്യാനത്തിന്റെ ഭാഗമായി യാത്ര ചെയ്തിട്ടുണ്ട്. നവീന്റെ വാക്കുകൾ പൂർണമായും ഭാര്യ ദേവി വിശ്വസിച്ചിരുന്നു.

നവീന്റെ കാറില് പ്രത്യേക കല്ലുകളും ചിത്രങ്ങളും;ബ്ലാക്ക് മാജിക് സ്ഥിരീകരിക്കാന് കൂടുതല് തെളിവുകള്

കഴിഞ്ഞ ദിവസം നവീന്റെ കാറില് നിന്ന് പ്രത്യേക കല്ലുകളും ചിത്രങ്ങളും കണ്ടെത്തിയിരുന്നു. ആര്യക്ക് വന്ന മെയിലുകളില് ചിലതില് പ്രത്യേകതരം കല്ലുകളെക്കുറിച്ച് പറഞ്ഞിരുന്നു. ഈ കല്ലുകളാണ് കാറില് നിന്ന് കണ്ടെത്തിയതെന്നാണ് കരുതുന്നത്. ഡോണ്ബോസ്കോ എന്ന് പേരില് നിന്നും ആര്യയ്ക്ക് വന്ന ഇമെയിലിലാണ് കല്ലുകളെ കുറിച്ച് പ്രതിപാദിച്ചിരുന്നത്. അരുണാചല് പ്രദേശിലേക്കുള്ള യാത്രയ്ക്കും മറ്റുമായി ആര്യയുടെ ആഭരണം വിറ്റാണ് പണം കണ്ടെത്തിയതെന്നതിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഏപ്രില് രണ്ടിനാണ് നവീന്, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവരെ അരുണാചല് പ്രദേശിലെ ഹോട്ടല് മുറിയില് മരിച്ച നിലയില് കണ്ടെത്തിയത്. ഇതുവരെ ദുരൂഹത ചുരുളഴിയാത്ത കേസില് അന്ധവിശ്വാസം മൂലം പുനര്ജന്മത്തില് വിശ്വസിച്ച് ഇവര് ജീവനൊടുക്കിയതെന്ന സൂചനകള് നല്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us