രാജിയില് അവസാനിച്ചില്ല, കെ എം മാണിയുടെ ഫോട്ടോ എടുത്തുമാറ്റി സജി മഞ്ഞക്കടമ്പില്

ആര്ക്ക് വേണ്ടിയും പ്രചാരണത്തിന് ഇല്ലെന്ന് സജി

dot image

കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള കോണ്ഗ്രസ് ഗ്രൂപ്പ് ജോസഫ് വിഭാഗം ജില്ല പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെച്ച സജി മഞ്ഞക്കടമ്പില് പാര്ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അനുനയ ചര്ച്ചകളില് ഫലം കാണാത്തതിനെ തുടര്ന്ന് സജിയുമായി ഇനി ചര്ച്ച വേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. മോന്സ് ജോസഫ് നേതൃത്വം നല്കുന്ന പാര്ട്ടിയില് താന് സുരക്ഷിതനല്ലെന്ന് ആവര്ത്തിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി.

ഇതിനിടെ ഇന്ന് രാവിലെ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ സജി കെ എം മാണിയുടെ ഫോട്ടോ എടുത്തുകൊണ്ടുപോയി. യുഡിഎഫ് ജില്ലാ ചെയര്മാന് സ്ഥാനം അടക്കം രാജിവെച്ച അദ്ദേഹത്തെ പാര്ട്ടിയിലെത്തിക്കാന് മാണി വിഭാഗം ചരടു വലി തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് മാണിയുടെ ഫോട്ടോ എടുത്തു മാറ്റിയ സംഭവം. എന്നാല്, രാഷ്ട്രീയ മാറ്റം സംബന്ധിച്ച് ഇതുവരെ മനസ്സു തുറക്കാന് സജി തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പില് ആര്ക്ക് വേണ്ടിയും പ്രചാരണത്തിന് ഇല്ലെന്ന് ഇതിനോടകം സജി വ്യക്തമാക്കിയിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us