'അവർ ബോംബ് നിർമിച്ചിട്ട് അവരാണ് ഇരകൾ എന്നുപറയുന്നു'; പാനൂരിലേത് ഭീകരവാദമെന്ന് പ്രകാശ് ജാവദേക്കർ

ലോകത്ത് വേറെ എവിടെയും ബോംബ് നിർമാണത്തിനിടെ മരിച്ചവരെ ഇരകൾ എന്ന് വിശേഷിപ്പിക്കുകയില്ലെന്ന് പ്രകാശ് ജാവദേക്കർ

dot image

മലപ്പുറം: പാനൂരിൽ നടന്നതാണ് ഭീകരവാദമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. പാനൂരിൽ ബോംബ് പൊട്ടി ഒരാള് മരിച്ച സംഭവത്തിൽ സിപിഐഎം പ്രവർത്തകരാണ് അറസ്റ്റിലായത്. അവർ ബോംബ് നിർമിച്ചിട്ട് അവരാണ് ഇരകൾ എന്ന് പറയുന്നുവെന്നും ജാവദേക്കർ ആരോപിച്ചു. ലോകത്ത് വേറെ എവിടെയും ബോംബ് നിർമാണത്തിനിടെ മരിച്ചവരെ ഇരകൾ എന്ന് വിശേഷിപ്പിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാസും പെട്രോളും പുറത്ത് നിന്ന് കൊണ്ട് വരുന്നതാണ്. എന്നിട്ട് പോലും വില വർദ്ധന ബാധിക്കാതിരിക്കാൻ മോദി സർക്കാർ ശ്രമിക്കുന്നുണ്ട്. ഇവിടെ കേരള സർക്കാർ ഒരു രൂപ അധികമായി വാങ്ങുകയാണെന്നും ജാവദേക്കർ വ്യക്തമാക്കി.

കാസർകോട് മുതൽ തിരുവനന്തപുരം വരെ ഉള്ള ഹൈവേ വികസനം, വിഴിഞ്ഞം പോർട്ട്, കൊച്ചിയിലെ കണ്ടയിനർ ടെർമിനൽ ഇതെല്ലാം കേന്ദ്രം നടപ്പാക്കുന്ന വികസന പദ്ധതികളുടെ ഉദാഹരണമാണ്. കമ്യൂണിസ്റ്റുകാർ വിശ്വസിക്കുന്നത് എല്ലാവർക്കും വികസനമാണ് നൽകുന്നതെന്നാണ്. എന്നാൽ നൽകുന്നത് ദാരിദ്ര്യമാണ്. കഴിഞ്ഞ 14 മാസമായി അഞ്ച് കിലോ അരി സൗജന്യമായി നൽകുന്നുണ്ട്. അത് ഇനിയുള്ള 60 മാസവും നൽകും. അത് മോദി അരി ആണ്, പിണറായി അരി അല്ലെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

നാട്ടിൽ ബോംബ് നിർമ്മിക്കാൻ പാടില്ല, പാനൂർ സ്ഫോടനത്തിൽ ശക്തമായ നടപടി ഉണ്ടാകും: മുഖ്യമന്ത്രി
dot image
To advertise here,contact us
dot image