കെ കെ ശൈലജ വർഗ്ഗീയ പരാമർശം നടത്തിയിട്ടില്ല; വ്യാജ വീഡിയോക്കെതിരെ നിയമ നടപടി സ്വീകരിക്കും

റിപ്പോര്ട്ടര് ടിവിയില് വന്ന പ്രസ്താവനയെന്ന പേരില് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നവര്ക്കെതിരെ നിയമനടപടികള് സ്വീകരിക്കും

dot image

കൊച്ചി: വടകര ലോക്സഭാ മണ്ഡലം എല്ഡിഎഫ് സ്ഥാനാര്ത്ഥി കെകെ ശൈലജ റിപ്പോര്ട്ടര് ടിവിക്ക് നല്കിയ അഭിമുഖത്തില് വര്ഗീയ പരാമര്ശം നടത്തിയെന്ന പ്രചരണം വ്യാജം. റിപ്പോര്ട്ടര് ടിവി കണ്സള്ട്ടിംഗ് എഡിറ്റര് ഡോ. അരുണ് കുമാര് അവതരിപ്പിക്കുന്ന 'അശ്വമേധം' പരിപാടിയില് മുന് ആരോഗ്യമന്ത്രി മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തിയെന്നാണ് ചില കേന്ദ്രങ്ങള് പ്രചരിപ്പിക്കുന്നത്. ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. റിപ്പോര്ട്ടര് ടിവിയില് വന്ന പ്രസ്താവനയെന്ന പേരില് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നവര്ക്കെതിരെ നിയമനടപടികള് സ്വീകരിക്കുന്നതായിരിക്കും.

വിഷയത്തില് റിപ്പോര്ട്ടര് ടിവി കണ്സള്ട്ടിംഗ് എഡിറ്റര് അരുണ് കുമാര് നവമാധ്യമത്തില് പങ്കുവെച്ച കുറിപ്പ്

ടീച്ചറങ്ങനെ പറഞ്ഞിട്ടില്ല.

ഇന്ന് രാവിലെ അശ്വമേധത്തില് എന്നോട് സംസാരിച്ച വടകരയിലെ എല്.ഡി.എഫ് സ്ഥാനാര്ത്ഥി കെ.കെ ഷൈലജ ടീച്ചര് ചോദിച്ച ഒരു ചോദ്യം അടര്ത്തിയെടുത്ത് ചിലര് വര്ഗ്ഗീയ ചുവയോടെ പ്രചരിപ്പിക്കുന്നുണ്ട്. പൗരത്വ വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തോടുള്ള പ്രതികരണമാണ് ടീച്ചര് നടത്തിയത്.

ടീച്ചര് പറഞ്ഞത് ഇങ്ങനെ;

''മുസ്ലീം വിഭാഗത്തെ സംബന്ധിച്ചിടത്തോളം വര് ആര്ക്കെങ്കിലും എതിരൊന്നുമല്ല. എല്ലാറ്റിലും കുറച്ചൊക്കെ വര്ഗ്ഗീയ വാദികളൊക്കെ ഉണ്ട്. എന്നാല് മുസ്ലീം ജനവിഭാഗം ആകെ വര്ഗ്ഗീയ വാദികളാ?''

ഈ ചോദ്യത്തെ വക്രീകരിച്ച് മുസ്ലീം ജനവിഭാഗമാകെ വര്ഗ്ഗീയ വാദികളാണ് എന്ന് ടീച്ചര് പറഞ്ഞു എന്ന മട്ടില് പ്രചരിപ്പിക്കുന്നത് അവാസ്തവമാണ്, തരം താണ പ്രചരണമാണ്.

തിരഞ്ഞെടുപ്പ് ഒരു ഫെയര് പ്ലേ ആകണം,വ്യാജവാര്ത്തകളുടെ മറയിലാകരുത്.

റിപ്പോര്ട്ടര് ടിവിയോട് കെകെ ശൈലജയുടെ പറഞ്ഞത്

Story Highlights: Reporter TV Announces Legal Action Against Fake News Targeting Vadakara Lok Sabha LDF Candidate KK Shailaja

dot image
To advertise here,contact us
dot image