'രാഷ്ട്രീയത്തിൽ വീഴാൻ താത്പര്യമില്ല'; കേരള സ്റ്റോറി പ്രദർശനത്തിനില്ലെന്ന് തലശ്ശേരി അതിരൂപത

തലശ്ശേരി അതിരൂപതയിലെ ഇടവകകളിലെ 28 സ്ഥലങ്ങളിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്ന് കെസിവൈഎം തലശ്ശേരി അതിരൂപത അറിയിച്ചിരുന്നു

dot image

കണ്ണൂർ: കേരള സ്റ്റോറി പ്രദർശനത്തിനില്ലെന്ന് തലശ്ശേരി അതിരൂപത. പ്രണയക്കെണി നിലനിൽക്കുന്ന യാഥാർത്ഥ്യമാണ്. എന്നാൽ തിരഞ്ഞെടുപ്പിനിടയിൽ സിനിമ പ്രദർശിപ്പിക്കുന്നവരുടെ രാഷ്ട്രീയത്തിൽ വീഴാൻ താല്പര്യമില്ലെന്ന് തലശ്ശേരി അതിരൂപത പിആർഒ ഫാ. ബിജു മുട്ടത്തു കുന്നേൽ പറഞ്ഞു. സിനിമ പ്രദർശിപ്പിക്കുമെന്ന കെസിവൈഎം തീരുമാനത്തിൽ സഭയ്ക്ക് പങ്കില്ല. സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നിൽക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി അതിരൂപതയിലെ ഇടവകകളിലെ 28 സ്ഥലങ്ങളിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്ന് കെസിവൈഎം തലശ്ശേരി അതിരൂപത അറിയിച്ചിരുന്നു. യുവജന വിഭാഗം സിനിമ പ്രദർശനം നടത്തുന്നത് തടയില്ല. കെസിവൈഎംഎവിടെയെങ്കിലും ചേർന്നിരുന്ന് സിനിമ കാണുന്നത് തടയാനാകില്ലെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി.

അതേസമയം, കേരളാ സ്റ്റോറി വിവാദം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിറോ മലബാര് സഭ രംഗത്തെത്തിയിരുന്നു. വിഷയം വിവാദമാക്കാന് ആരൊക്കെയോ ആഗ്രഹിച്ചുവെന്നും അതാണിവിടെ നടക്കുന്നതെന്നും സഭാ വക്താവ് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു. ഒരു ചേരിതിരിവും സഭ ആഗ്രഹിക്കുന്നില്ല. സഭയ്ക്ക് രാഷ്ട്രീയ ഉദ്ദേശ്യമില്ല. പക്വതയുള്ള കുട്ടികളെ ഏത് സിനിമ കാണിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം സഭയ്ക്കുണ്ട്. അതാണ് കേരളത്തില് നടക്കുന്നത്. സഭയെ സംഘപരിവാറിൻ്റെ തൊഴുത്തില് കെട്ടാന് ആരും നോക്കേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടുക്കി രൂപതക്ക് കീഴിലുള്ള പള്ളികളില് കേരള സ്റ്റോറി പ്രദര്ശിപ്പിച്ചത് കൂടുതല് വിവാദമായിരുന്നു. പ്രദര്ശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു. കേരള സ്റ്റോറി രാഷ്ട്രീയ ഉദ്ദേശത്തോടുകൂടിയുള്ള സിനിമയാണെന്നും ഒരു നാടിനെ മുഴുവന് അപകീര്ത്തിപ്പെടുത്താനുള്ള ശ്രമമാണ് ബിജെപിക്കുള്ളതെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. കേരള സ്റ്റോറി പ്രദര്ശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭക്കുണ്ടെന്ന അഭിപ്രായവുമായി ചാണ്ടി ഉമ്മന് എംഎല്എ, തുഷാര് വെള്ളാപ്പള്ളി എന്നിവര് സഭയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us