'കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട്'; പ്രതികരിച്ച് ചാണ്ടി ഉമ്മൻ

ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാമെന്നും ചാണ്ടി ഉമ്മൻ

dot image

തൃശൂർ: വിവാദ സിനിമയായ കേരളാ സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

ദൂരദര്ശന് കേരള സ്റ്റോറി സംപ്രഷണം ചെയ്യുന്നതിനു തൊട്ടുമുമ്പുള്ള ദിവസമാണ് ഇടുക്കി രൂപത വിവാദ സിനിമ പ്രദര്ശിപ്പിച്ചത്. 10,11, 12 ക്ലാസുകളിലെ കുട്ടികൾക്കു വേണ്ടിയാണ് ചിത്രം പ്രദര്ശിപ്പിച്ചത്. പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്റെ ഭാഗമായായിരുന്നു പ്രദര്ശനമെന്നാണ് രൂപത വിശദീകരിച്ചത്. ലൗജിഹാദ് യാഥാര്ത്ഥ്യമാണെന്നും രൂപത വാദിക്കുന്നു. പ്രണയത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് കേരളാ സ്റ്റോറി സിനിമ പ്രദര്ശിപ്പിച്ചതെന്നും കേരളത്തിലിപ്പോഴും ലൗ ജിഹാദ് നിലനില്ക്കുന്നുണ്ടെന്നും സഭ ഇടുക്കി രൂപത മീഡിയ കമ്മീഷന് വിശദീകരിച്ചിരുന്നു.

ഇതിനു പിന്നാലെ താമരശേരി രൂപതയും തലശേരി അതിരൂപതയും ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. താമരശ്ശേരി രൂപത കെസിവൈഎം യൂണിറ്റുകളില് ചിത്രം പ്രദര്ശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമ കാണണമെന്ന് സിറോ മലബാര് സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. ശനിയാഴ്ച മുതല് വിവാദ ചിത്രം പ്രദര്ശിപ്പിക്കും. കേരളത്തിൽ തീവ്രവാദ റിക്രൂട്ടിങ് നടക്കുന്നുവെന്ന് താമരശ്ശേരി കെസിവൈഎം ആരോപിച്ചു. 300 ക്രിസ്ത്യന് പെണ്കുട്ടികള് മതംമാറ്റത്തിന് ഇരയായി. സംഘടിത നീക്കം നടക്കുന്നു. കുട്ടികളെ ബോധവത്കരിക്കാനാണ് സിനിമ പ്രദര്ശിപ്പിപ്പിക്കാന് ആവശ്യപ്പെട്ടതെന്നും കെസിവൈഎം ഭാരവാഹികൾ പറയുന്നു.

'കേരള സ്റ്റോറി' പ്രദര്ശിപ്പിക്കാന് താമരശ്ശേരി രൂപതയും; ബോധവത്കരണത്തിന് സിനിമ കാണണമെന്ന് കെസിവൈഎം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us