
പത്തനംതിട്ട: പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചതായി പരാതി. പത്തനംതിട്ട കുമ്പഴ കളീക്കൽ പടിയിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സാണ് തീ വച്ച് നശിപ്പിച്ചത്. പ്രചരണ ഫ്ലക്സ് ബോർഡുകള് തീ വെച്ചു നശിപ്പിക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിറ്റി കോ ഓർഡിനേറ്റർ എ സുരേഷ് കുമാർ പത്തനംതിട്ട പൊലീസിൽ പരാതി നൽകി.