തൃശൂർ: കള്ളപ്പണ കേസിൽ എ സി മൊയ്തീനെ ഒഴിവാക്കാൻ സിപിഐഎം, ബിജെപിയ്ക്ക് വോട്ടുമറിക്കാൻ ധാരണയെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. 40 ലക്ഷം രൂപയുടെ കള്ളപ്പണം കണ്ടുകെട്ടിയിട്ടും കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ സി മൊയ്തീനെ പ്രതിയാക്കിയില്ലെന്നും തൃശൂരിൽ ബിജെപിയെ സഹായിക്കാൻ സിപിഐഎം ധാരണയിൽ എത്തിയിട്ടുണ്ടെന്നും അനിൽ അക്കര ആരോപിച്ചു. കരുവന്നൂർ കള്ളപ്പണ കേസിൽ എ സി മൊയ്തീനെ രക്ഷിക്കാൻ സഹായിക്കാനാണ് ബിജെപി ശ്രമം. മൊയ്തീൻ്റെ നിക്ഷേപം കണ്ടുകെട്ടിയതിൻ്റെ രേഖ അനിൽ അക്കര പുറത്തുവിട്ടു. ഒരു ബൂത്തിൽ നിന്ന് 15 കേഡർ വോട്ടുകൾ സിപിഐഎം, ബിജെപിക്ക് മറിക്കുമെന്നും അക്കര ആരോപിച്ചു.
ഇതിനിടെ കരുവന്നൂര് ബാങ്ക് കൊള്ളയില് അന്വേഷണം വ്യാപിപ്പിക്കുകയാണ് ഇഡി. തൃശ്ശൂര് ജില്ലയിലെ സിപിഐഎമ്മിന്റെ സ്വത്തുവകകളെക്കുറിച്ചാണ് ഇഡി അന്വേഷണം. സ്വത്തുകളുടെ രേഖകള് ഹാജരാക്കാന് ജില്ലാ സെക്രട്ടറി എം എം വര്ഗ്ഗീസ്സിന് നിര്ദേശം നല്കി. സ്വത്ത് വിവരങ്ങള് മറച്ചുവെച്ചെന്ന കണ്ടെത്തലിന് പിന്നാലെയാണ് വിശദപരിശോധനയക്ക് ഇഡി തയ്യാറെടുക്കുന്നത്. തൃശ്ശൂര് ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലേക്കും അന്വേഷണം നീളും.
പാര്ട്ടിയുടെ സ്വത്തുവിവരങ്ങള് പൂര്ണ്ണമായും ശേഖരിക്കാനാണ് നീക്കം. നിലവില് 101 സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരങ്ങള് പാര്ട്ടി മറച്ചുവെച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്. ഇത് ഉള്പ്പടെ മുഴുവന് സ്വത്തുകളുടെയും രേഖകള് ഹാജരാക്കാനാണ് പാര്ട്ടി ജില്ലാ സെക്രട്ടറി എം എം വര്ഗ്ഗീസ്സിന് ഇഡി നിര്ദേശം നല്കിയത്. തട്ടിപ്പിന്റെ കൂടുതല് വിവരങ്ങള് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ എം എം വര്ഗ്ഗീസ്, പി കെ ബിജു, പി കെ ഷാജിര് എന്നിവരെ ചോദ്യം ചെയ്തത്. അന്വേഷണവുമായി പൂര്ണ്ണമായും സഹകരിക്കുമെന്ന് ചോദ്യം ചെയ്യലിന് ശേഷം എം എം വര്ഗ്ഗീസ് പ്രതികരിച്ചിരുന്നു.
'റംസാൻ-വിഷു ചന്ത വേണ്ട, അഞ്ച് കോടി വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുണ്ട്'; തിരഞ്ഞെടുപ്പ് കമ്മീഷൻ