'കേരള സ്റ്റോറി' പ്രദര്ശിപ്പിക്കാന് താമരശ്ശേരി രൂപതയും; ബോധവത്കരണത്തിന് സിനിമ കാണണമെന്ന് കെസിവൈഎം

താമരശ്ശേരി രൂപതയുടെ കെസിവൈഎം യൂണിറ്റുകളില് ചിത്രം പ്രദര്ശിപ്പിക്കാനാണ് തീരുമാനം

dot image

കോഴിക്കോട്: വിവാദ ചിത്രം ദ കേരള സ്റ്റോറി പ്രദര്ശിപ്പിക്കാന് താമരശ്ശേരി രൂപതയും. താമരശ്ശേരി രൂപതയുടെ കെസിവൈഎം യൂണിറ്റുകളില് ചിത്രം പ്രദര്ശിപ്പിക്കാനാണ് തീരുമാനം. സിനിമ കാണണമെന്ന് സിറോ മലബാര് സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. ശനിയാഴ്ച മുതല് വിവാദ ചിത്രം പ്രദര്ശിപ്പിക്കും.

തീവ്രവാദ റിക്രൂട്ടിങ് നടക്കുന്നുവെന്ന് താമരശ്ശേരി കെസിവൈഎം ആരോപിച്ചു. 300 ക്രിസ്ത്യന് പെണ്കുട്ടികള് മതംമാറ്റത്തിന് ഇരയായി. സംഘടിത നീക്കം നടക്കുന്നു. കുട്ടികളെ ബോധവത്കരിക്കാനാണ് സിനിമ പ്രദര്ശിപ്പിപ്പിക്കാന് ആവശ്യപ്പെട്ടതെന്നും കെസിവൈഎം പ്രസിഡന്റ് റിച്ചാര്ഡ് ജോണ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഇടുക്കി രൂപതയും വിവാദ ചിത്രം പ്രദര്ശിപ്പിച്ചിരുന്നു. സണ്ഡേ സ്കൂള് വിദ്യാര്ത്ഥികളുടെ പഠന പ്രവര്ത്തനത്തിന്റെ ഭാഗമായാണ് കേരള സ്റ്റോറി പ്രദര്ശിപ്പിച്ചത്. പള്ളികളിലെ ഇന്റന്സീവ് കോഴ്സിന്റെ ഭാഗമായായിരുന്നു വിവാദ ചിത്രത്തിന്റെ പ്രദര്ശനം. കുട്ടികള്ക്ക് ബോധവത്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് ചിത്രം പ്രദര്ശിപ്പിച്ചതെന്നായിരുന്നു ഇടുക്കി രൂപതയുടെയും വിശദീകരണം.

പള്ളികളില് 'ദ കേരള സ്റ്റോറി' പ്രദര്ശിപ്പിച്ച് ഇടുക്കി രൂപത; ബോധവത്കരണമെന്ന് വിശദീകരണം
dot image
To advertise here,contact us
dot image