തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പിജി വിദ്യാർത്ഥി ഷഹന ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഡോ. ഇ എ റുവൈസിന് തുടർപഠനത്തിന് അനുമതി നൽകി ഹൈക്കോടതി. ഷഹനയുടെ ആത്മഹത്യയ്ക്ക് പിന്നാലെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്ത റുവൈസിന് പഠനം തുടരാനാണ് അനുമതി നൽകിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റേതാണ് ഇടക്കാല ഉത്തരവ്. ക്ലാസിൽ പഠിക്കാമെങ്കിലും റുവൈസിന് ഹാജർ ലഭിക്കില്ല.
തിരുവനന്തപുരം മെഡിക്കല് കോളജ് പ്രിന്സിപ്പല് സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റുവൈസ് നല്കിയ ഹര്ജിയിലാണ് നടപടി. നേരത്തെ സസ്പെന്ഷന് നടപടി സ്റ്റേ ചെയ്ത സിംഗിള് ബെഞ്ച് പഠനം തുടരാന് അനുമതി നല്കിയിരുന്നു. ഈ ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കി. ഇതിന് പിന്നാലെ അച്ചടക്ക നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റുവൈസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് പഠനം തുരാന് സിംഗിള് ബെഞ്ച് അനുമതി നല്കിയത്.
സ്ത്രീധനത്തിന്റെ പേരിൽ റുവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള മനോവിഷമത്തിൽ ഡോ. ഷഹന ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കേസ്. ഇതിന് പിന്നാലെയാണ് റുഹൈസിനെതിരെ മെഡിക്കൽ കോളേജ് അച്ചടക്ക നടപടി സ്വീകരിച്ചത്.