സഭകള് പ്രദര്ശിപ്പിക്കേണ്ടത് 'ലവ് സ്റ്റോറി', ഹേറ്റ് സ്റ്റോറികളല്ല: ഗീവര്ഗീസ് മാര് കൂറിലോസ്

വിവേകത്തിന്റെയും ആര്ജ്ജവത്തിന്റെയും ശബ്ദത്തിന് കേരളീയ പൊതുസമൂഹത്തിന്റെ നന്ദിയെന്ന് വി ടി ബല്റാം

dot image

കൊച്ചി: വിവാദ ചിത്രം 'ദ കേരള സ്റ്റോറി' പ്രദര്ശിപ്പിക്കാനുള്ള ഇടുക്കി, താമരശ്ശേരി അതിരൂപകളുടെ നടപടിയില് വിമര്ശനവുമായി യാക്കോഭായ സഭ നിരണം ഭദ്രസനാധിപന് ഗീവര്ഗീസ് മാര് കൂറിലോസ്. സഭകള് പ്രദര്ശിപ്പിക്കേണ്ടത് സ്നേഹത്തിന്റെ കഥകളാണെന്നും വിദ്വേഷത്തിന്റെ കഥകളല്ലെന്നും അദ്ദേഹം ഫേസ്ബുക്കില് കുറിച്ചു.

'യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകള് പ്രദര്ശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ലവ് സ്റ്റോറി(സ്നേഹത്തിന്റെ കഥകള്)കളാണ്. മറിച്ച് ഹേറ്റ് സ്റ്റോറി(വിദ്വേഷത്തിന്റെ കഥകള്)കളല്ല', ഗീവര്ഗീസ് മാര് കൂറിലോസ് ഫേസ്ബുക്കില് കുറിച്ചു.

നിരവധി പേരാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിന് പിന്തുണയുമായെത്തിയിരിക്കുന്നത്. വിവേകത്തിന്റെയും ആര്ജ്ജവത്തിന്റെയും ശബ്ദത്തിന് കേരളീയ പൊതുസമൂഹത്തിന്റെ നന്ദിയെന്നാണ് വി ടി ബല്റാം പോസ്റ്റിന് മറുപടിയായി കുറിച്ചത്.

കുട്ടികള്ക്കുള്ള ബോധവത്കരണമെന്ന വാദവുമായാണ് അതിരൂപതകള് വിവാദ ചിത്രം പ്രദര്ശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഇടുക്കി അതിരൂപതയുടെ കീഴില് ചിത്രം പ്രദര്ശിപ്പിച്ചതിന് പിന്നാലെയാണ് താമരശ്ശേരി രൂപതയുടെ കെസിവൈഎം യൂണിറ്റുകളില് ചിത്രം പ്രഖ്യാപിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. സിനിമ കാണണമെന്ന് സിറോ മലബാര് സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. ശനിയാഴ്ച മുതല് വിവാദ ചിത്രം പ്രദര്ശിപ്പിക്കും.

ഇടുക്കി രൂപത സണ്ഡേ സ്കൂള് വിദ്യാര്ത്ഥികളുടെ പഠന പ്രവര്ത്തനത്തിന്റെ ഭാഗമായാണ് കേരള സ്റ്റോറി പ്രദര്ശിപ്പിച്ചത്. പള്ളികളിലെ ഇന്റന്സീവ് കോഴ്സിന്റെ ഭാഗമായായിരുന്നു വിവാദ ചിത്രത്തിന്റെ പ്രദര്ശനം. കുട്ടികള്ക്ക് ബോധവത്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് ചിത്രം പ്രദര്ശിപ്പിച്ചതെന്നായിരുന്നു ഇടുക്കി രൂപതയുടെയും വിശദീകരണം.

'കേരള സ്റ്റോറി' പ്രദര്ശിപ്പിക്കാന് താമരശ്ശേരി രൂപതയും; ബോധവത്കരണത്തിന് സിനിമ കാണണമെന്ന് കെസിവൈഎം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us