കോഴിക്കോട്: സിപിഐഎമ്മിൽ ബോംബ് ഉണ്ടാക്കുന്ന വോളൻ്റിയർമാരുണ്ടെന്ന് പാനൂർ ബോംബ് സ്ഫോടനക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. പാനൂരിൽ പൊട്ടിയതിൻ്റെ ഏട്ടനാണ് ജപ്പാനിൽ പൊട്ടിയത്. ബോംബ് പൊട്ടിച്ച സംഘം സിപിഐഎം നേതൃത്വത്തെ ഭീഷണിപ്പെടുത്തി. അതുകൊണ്ടാണ് പ്രാദേശിക നേതാക്കൾ മരിച്ചയാളുടെ വീട്ടിൽ പോയത്. മുഖ്യമന്ത്രിയെ പോലും വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഷാജി ആരോപിച്ചു.
റിയാസ് മൗലവി വധക്കേസ് വിധിയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി ഷാജിത്തിനെതിരെയുള്ള ആരോപണം കെ എം ഷാജി ആവർത്തിച്ചു. പ്രോസിക്യൂട്ടർ തനിക്കെതിരെ കേസ് കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യട്ടെ, എൻ്റെ പേരിൽ ഇഷ്ടംപോലെ കേസുകളുണ്ട്. പ്രോസിക്യൂട്ടർക്കെതിരെ പോക്സോ കേസുമായി ബന്ധപ്പെട്ട പരാതിയുണ്ടെന്നാണ് താൻ പറഞ്ഞതെന്നും കെ എം ഷാജി പറഞ്ഞു.
ലവ് ജിഹാദ് ഉയർത്തി കൊണ്ടുവന്നത് വി എസ് അച്യുതാനന്ദനാണെന്ന് ദ കേരള സ്റ്റോറി വിഷയത്തോട് പ്രതികരിച്ച് ഷാജി പറഞ്ഞു. ആര് പ്രദർശിപ്പിക്കുന്നു എന്നതിന് പ്രസക്തിയില്ല, സംഘ പരിപാർ അജണ്ടയാണ് സിനിമ. സിനിമ പ്രദർശിക്കണമോ വേണ്ടയോ എന്നത് സെൻസിൻ്റെ ഭാഗമാണെന്നും കെ എം ഷാജി പറഞ്ഞു.
'പത്മജയുടേത് തരംതാണ പ്രവൃത്തി, അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികള്ക്ക് വിട്ടുകൊടുക്കില്ല'