
മലപ്പുറം: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതോടെ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള് അറിയിച്ചു. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്കൊടുവിൽ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ആഘോഷങ്ങളോട് അനുബന്ധിച്ച് പള്ളികളിൽ പ്രത്യേക പ്രാര്ത്ഥനകൾ നടക്കും.