കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴയ്ക്ക് സാധ്യത; ചില ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നും പ്രവചനം

കഴിഞ്ഞ വർഷം തുടക്കത്തിലും കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ സാധ്യത എല്ലാ ഏജൻസികളും പ്രവചിച്ചിക്കപ്പെട്ടിരുന്നു

dot image

തിരുവനന്തപുരം: 2024ലെ കാലവർഷം പ്രവചിച്ച് സ്വകാര്യ കാലാവസ്ഥ ഏജൻസി സ്കൈമെറ്റ്. കേരളത്തിൽ കാലവർഷമെത്തുമ്പോൾ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് ഏജൻസി പ്രവചിക്കുന്നത്. രാജ്യത്ത് പൊതുവേ സാധാരണ രീതിയിലുള്ള കാലവർഷമാണ് പ്രവചിച്ചിരിക്കുന്നത്.

ഈ വർഷം ജൂൺ, ജൂലൈ, സെപ്റ്റംബർ എന്നീ മാസങ്ങളിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഒപ്പം ഓഗസ്റ്റിൽ പൊതുവേ സാധാരണ രീതിയിലുള്ള മഴ ലഭിക്കുമെന്നും ഏജൻസി പ്രവചിക്കുന്നുണ്ട്. കേരളത്തിൻ്റെ വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ ജില്ലകളിൽ ഈ മാസങ്ങളിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം.

നിലവിലെ എൽനിനോ ദുർബലമായി ന്യൂട്രൽ സ്ഥിതിയിലേക്ക് മാറുന്നതും ഇന്ത്യ ഓഷ്യൻ ഡൈപോൾ പോസിറ്റീവ് ഫേസിലേക്ക് വരുന്നതും കാലവർഷത്തിന് അനുകൂലമാകാൻ സാധ്യത ഉള്ളതായി ഏജൻസി അറിയിച്ചു. കഴിഞ്ഞ വർഷം തുടക്കത്തിലും സാധാരണയിൽ കൂടുതൽ മഴ സാധ്യത എല്ലാ ഏജൻസികളും പ്രവചിച്ചിരുന്നു.

'റംസാൻ-വിഷു ചന്ത വേണ്ട, അഞ്ച് കോടി വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുണ്ട്'; തിരഞ്ഞെടുപ്പ് കമ്മീഷൻ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us