കിഫ്ബിയിലെ ഫെമ നിയമലംഘനം; തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

ചോദ്യം ചെയ്യണമെങ്കിൽ തെരഞ്ഞെടുപ്പ് കഴിയട്ടെയെന്നും ഹൈക്കോടതി

dot image

കൊച്ചി: കിഫ്ബിയിലെ ഫെമ നിയമലംഘന കേസിൽ തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നത് വിലക്കി ഹൈക്കോടതി. ചോദ്യം ചെയ്യണമെങ്കിൽ തെരഞ്ഞെടുപ്പ് കഴിയട്ടെയെന്നും ഹൈക്കോടതി വ്യക്തമാക്കി. തോമസ് ഐസക്ക് ലോക്സഭാ തെരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥിയാണെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇഡിക്ക് വിശാലമായി അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി.

തോമസ് ഐസക്കിൻ്റെ സൗകര്യം അറിയിക്കട്ടെയെന്ന നിലപാടാണ് ഇ ഡി കോടതിയിൽ സ്വീകരിച്ചത്. ഇഡിക്ക് മുന്നില് ഹാജരാകാന് ബാധ്യതയില്ലെന്നാണ് തോമസ് ഐസക്കിന്റെ വാദമെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ചില ഇടപാടുകള്ക്ക് വിശദീകരണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യല് ഈ ഘട്ടത്തില് ആവശ്യമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. തോമസ് ഐസക്കി ന്റെ ഹര്ജിയില് വാദം മെയ് 22ന് വീണ്ടും വാദം കേൾക്കും.

dot image
To advertise here,contact us
dot image