കോട്ടയം: കേരള സ്റ്റോറി പ്രദര്ശിച്ചിച്ച ചില സഭകളുടെ നിലപാട് പ്രതിഷേധാര്ഹമാണെന്ന് യാക്കോഭായ സഭ നിരണം ഭദ്രസാനാഥിപന് ഗീവര്ഗീസ് മാര് കൂറിലോസ് അഭിപ്രായപ്പെട്ടു. കേരള സ്റ്റോറി എന്ന സിനിമ ഇതിനോടകം കേരളത്തില് ചര്ച്ചാ വിഷയമായിട്ടുണ്ട്. പ്രതിഷേധാര്ഹമായ നിലപാടാണ് ഈ വിഷയത്തില് ചില സഭകള് എടുത്തിട്ടുള്ളത്. ഇതിന് മുമ്പും ഈ വിഷയം ചര്ച്ചയ്ക്ക് വന്നതാണ്.
ലൗജിഹാദ് എന്ന പ്രതിഭാസം നമ്മുടെ നാട്ടില് ഇല്ല എന്ന് തെളിയിക്കപ്പെട്ട യാഥാര്ത്ഥ്യമാണ്. ഒരു തെളിവും ലൗജിഹാദിന്റെ കാര്യത്തില് ഉണ്ടായിട്ടില്ല. സര്ക്കാരും പൊലീസും കോടതിയും അക്കാര്യം ഒരു സംശയവുമില്ലാതെ തെളിയിച്ചതാണ്. ലൗജിഹാദ് ഒരു നുണക്കഥയാണ്. ഒരു മിത്തുണ്ടാക്കി പ്രചരിപ്പിക്കാന് ചില ശക്തികള് ശ്രമിക്കുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് പ്രദര്ശനം നടത്തുന്നത് തെറ്റായ സന്ദേശമാണ് മതേതര സമൂഹത്തിന് നല്കുന്നത്. ബോധവല്ക്കരണത്തിന്റെ ഭാഗമായാണ് പ്രദര്ശനം എന്ന വാദത്തില് കഴമ്പില്ല. തികച്ചും കളവ് നിറഞ്ഞ യാതൊരു അടിസ്ഥാനവുമില്ലാത്ത നുണപ്രചരണം നടത്തുന്ന സിനിമ പ്രദര്ശിപ്പിക്കുന്നത് ധാര്മ്മികമല്ലെന്നും അദ്ദേഹം പറഞ്ഞു.