കരുണാകരന്റെയും ആന്റണിയുടെയും ഉമ്മന് ചാണ്ടിയുടെയും കാലുവാരിയത് ആ മൂന്ന് നേതാക്കള്: അനില് ആന്റണി

കോണ്ഗ്രസ് കുടുംബത്തില് ജനിച്ച വ്യക്തിയാണ് താന്. എ കെ ആന്റണിയുടെ മകനായി ജനിച്ചതുകൊണ്ട് പി ജെ കുര്യന് ഉള്പ്പടെ എല്ലാവരെയും തനിക്ക് തന്നായറിയാമെന്ന് അനില് ആന്റണി

dot image

പത്തനംതിട്ട: കുതികാല് വെട്ടലിന്റെയും ചതിയുടെയും കേന്ദ്രമായി കോണ്ഗ്രസ് മാറിയെന്ന് എന്ഡിഎ സ്ഥാനാര്ത്ഥി അനില് ആന്റണി. കോണ്ഗ്രസ് കുടുംബത്തില് ജനിച്ച വ്യക്തിയാണ് താന്. എ കെ ആന്റണിയുടെ മകനായി ജനിച്ചതുകൊണ്ട് പി ജെ കുര്യന് ഉള്പ്പടെ എല്ലാവരെയും തനിക്ക് നന്നായറിയാം. വളരെ പ്രമുഖമായ മൂന്ന് നാല് സംഭവങ്ങള് നടന്നിട്ടുണ്ട്. കരുണാകരന് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഇല്ലാത്ത കേസ് ഉണ്ടാക്കി അദ്ദേഹത്തെ രാജിവെപ്പിച്ചു. എ കെ ആന്റണിയെയും കുതികാല് വെട്ടി രാജിവെപ്പിച്ചു. ഉമ്മന് ചാണ്ടിയെ കുതികാല് വെട്ടി തുടര്ഭരണം ഇല്ലാതാക്കി. ഈ മൂന്ന് സംഭവങ്ങള്ക്കും പിന്നില് മൂന്നു പേരാണ്. അതില് ഒരാള് ഈ പി ജെ കുര്യനാണെന്നും അനില് ആന്റണി പറഞ്ഞു. അനില് ആന്റണിക്കെതിരായ ദല്ലാള് നന്ദകുമാറിന്റെ ആരോപണം പി ജെ കുര്യന് സ്ഥിരീകരിച്ച വിഷയത്തില് പ്രതികരിക്കുകയായിരുന്നു അനില് ആന്റണി.

അനില് ആന്റണിയുടെ പ്രതികരണം;

'പത്തനംതിട്ടയില് ഞാന് ലീഡ് ചെയ്യുകയാണ്. അത് കോണ്ഗ്രസുകാര്ക്ക് വളരെ വ്യക്തമായി അറിയാം. ഞാന് ചെറുപ്പം മുതലേ കോണ്ഗ്രസ് രാഷ്ട്രീയം കണ്ട ഒരു വ്യക്തിയാണ്. കോണ്ഗ്രസ് കുടുംബത്തില് ജനിച്ച ഒരു വ്യക്തിയാണ്. എ കെ ആന്റണിയുടെ മകനായി ജനിച്ചതുകൊണ്ട് ഈ പറയുന്ന ആളുകളെ എല്ലാം എനിക്കറിയാം, പി ജെ കുര്യന് സാര് ഉള്പ്പെടെ. കേരള രാഷ്ട്രീയത്തിലെ പ്രത്യേകിച്ച് കോണ്ഗ്രസ് രാഷ്ട്രീയത്തിലെ പല കാര്യങ്ങളും വ്യക്തമായി അറിയാം. കുതികാല് വെട്ടലിന്റെയും ചതിയുടെയും കേന്ദ്രമായി കുറെ നാളായി കോണ്ഗ്രസ് മാറി. വളരെ പ്രമുഖമായ മൂന്ന് നാല് സംഭവങ്ങള് നടന്നിട്ടുണ്ട്. കരുണാകരന് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഇല്ലാത്ത കേസ് ഉണ്ടാക്കി അദ്ദേഹത്തെ രാജിവെപ്പിച്ചു. എ കെ ആന്റണിയെയും കുതികാല് വെട്ടി രാജിവെപ്പിച്ചു. ഉമ്മന് ചാണ്ടിയെ കുതികാല് വെട്ടി തുടര്ഭരണം ഇല്ലാതാക്കി. ഈ മൂന്ന് സംഭവങ്ങള്ക്കും പിന്നില് മൂന്നു പേരാണ്. അതില് ഒരാള് ഈ പി ജെ കുര്യനാണ്.

ഞാന് 2007 മുതല് 2013 വരെ അമേരിക്കയിലായിരുന്നു. അമേരിക്കയില് ഒരു റസ്റ്റോറന്റില് വെച്ചാണ് ഞാന് നന്ദകുമാറിനെ പരിചയപ്പെട്ടത്. നന്ദകുമാറിനെ പരിചയപ്പെട്ട റഫറന്സ് പി ജെ കുര്യനാണ്. അവിടെവച്ച് നന്ദകുമാര് പി ജെ കുര്യനെ വിളിച്ച് തന്നു. കുര്യന് സാറിന്റെ ആളാണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. അതുകഴിഞ്ഞ് നന്ദകുമാര് എന്നെ ഇടയ്ക്കിടയ്ക്ക് വന്ന് കാണാന് തുടങ്ങി. കുര്യന് സാറിന്റെ ആളാണെന്ന് കരുതി നാല് അഞ്ച് ആഴ്ചയ്ക്കിടെ നാല് പ്രാവശ്യം കണ്ടു. കാണുമ്പോള് എല്ലാം നന്ദകുമാര് പറയുന്നത് നടക്കാത്ത കാര്യങ്ങളാണ്.

ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെ അങ്ങോട്ട് സ്ഥലം മാറ്റണം ഏതെങ്കിലും ജഡ്ജിനെ അവിടെ നിയമിക്കണം എന്നൊക്കെയായിരുന്നു നന്ദകുമാറിന്റെ ആവശ്യം. ദയവുചെയ്ത് ഇതുകൊണ്ട് എന്റെ അടുത്ത് വരരുതെന്ന് മറുപടി നല്കി. ഈ മറുപടി നല്കി ഞാന് കട്ട് ചെയ്ത ഒരു വ്യക്തിയാണ് നന്ദകുമാര്. അല്ലാതെ നന്ദകുമാറുമായി എനിക്ക് യാതൊരു ബന്ധവുമില്ല. പി ജ കുര്യന്റെ ഒരു കേസ് ഒത്തുതീര്പ്പാക്കിയത് നന്ദകുമാര് ആണ്. എന്റെ മാന്യത കാരണം ഞാന് ആ നിലവാരത്തിലേക്ക് പോകുന്നില്ല. ആവശ്യം വരുമ്പോള് ഞാന് തെളിവ് സഹിതം എല്ലാം പറയും. പി ജെ കുര്യന്റെ അനുയായി ആന്റോ ആന്റണി നന്ദകുമാറുമായി ചേര്ന്ന് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്.

സജീവ രാഷ്ട്രീയത്തില് നിന്നും വിരമിച്ച എന്റെ പിതാവിനെ കൊണ്ട് ഇന്നലെ പത്രസമ്മേളനം നടത്തിച്ചത് പി ജെ കുര്യനാണ്. കെ കരുണാകരനെയും എ കെ ആന്റണിയെയും ഉമ്മന്ചാണ്ടിയെയും ചതിച്ച ആളാണ് പി ജെ കുര്യന്. ഒരിക്കല് കൂടി എ കെ ആന്റണിയെ ചതിക്കാനുള്ള ശ്രമമാണ് പി ജെ കുര്യന് ഇന്നലെ നടത്തിയത്. ഇന്നലെ മറുപടി പറയാതിരുന്നത് എന്റെ മര്യാദ കൊണ്ടാണ്. ഇന്ന് കുര്യന് സാര് തന്നെ നേരിട്ട് ഇറങ്ങിയത് കൊണ്ട് മറുപടി നല്കി. അനില് ആന്റണി അടിസ്ഥാന രഹിതമായ കാര്യങ്ങളൊന്നും പറഞ്ഞ് ശീലിച്ചിട്ടില്ല. അനില് ആന്റണിക്ക് വ്യാജവാര്ത്ത ഉണ്ടാക്കേണ്ട കാര്യമില്ല. അനില് ആന്റണിയെയും എ കെ ആന്റണിയെയും ഒരുമിച്ച് ചതിക്കാന് പി ജെ കുര്യനും അനുയായികളും നടത്തുന്ന ശ്രമമാണിത്.

ഞാന് അടിസ്ഥാന രഹിതമായ ആരോപണങ്ങള് ഉന്നയിക്കുന്ന വ്യക്തിയല്ല. ഞാന് കാര്യങ്ങള് പഠിച്ചു മാത്രമേ പറയാറുള്ളൂ. മേലുകാവ് സഹകരണ ബാങ്കില് നിന്ന് ആന്റോ ആന്റണിയുടെ സഹോദരന് 69 പേരില് നിന്ന് 12 കോടി രൂപ തട്ടിയെടുത്തു. മൂന്നിലാവ് ബാങ്കില് നിന്ന് രണ്ടുകോടി തട്ടിയെടുത്തു. ഇക്കാര്യം അങ്ങാടിപ്പാട്ടാകാതെ പി ജെ കുര്യനും ആന്റോ ആന്റണിയും അനുചരന്മാരും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തില് പൊയ്ക്കൊണ്ടിരിക്കുകയാണ്. അനില് ആന്റണിക്ക് പക്ഷേ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമില്ല. എനിക്കെതിരെ എന്ഐഎ കേസോ ആ കേസോ ഈ കേസോ ഒന്നുമില്ല. ഞാന് ഗ്ലോബലി പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്. ഇത്തരം തറ പരിപാടികള് കാണിക്കേണ്ട കാര്യം എനിക്കില്ല.'

അനില് ആന്റണി സ്ത്രീയെന്ന് വരെ പ്രചരിപ്പിക്കും; മുഖ്യമന്ത്രി കോണ്ഗ്രസ് ദല്ലാളെന്നും പി കെ കൃഷ്ണദാസ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us