നന്ദകുമാറും അനില് ആൻ്റണിയും സുഹൃത്തുക്കള്,ആന്റണിയുടെ രാഷ്ട്രീയം തൊട്ടുതീണ്ടിയിട്ടില്ല:ആന്റോ ആന്റണി

എ കെ ആന്റണി അടിയുറച്ച കോണ്ഗ്രസുകാരനാണ്. ആന്റണിയുടെ നല്ല രാഷ്ട്രീയം അനില് ആന്റണിക്ക് തൊട്ടു തീണ്ടിയിട്ട് പോലുമില്ലെന്നും ആന്റോ ആന്റണി

dot image

പത്തനംതിട്ട: തിരഞ്ഞെടുപ്പാണെന്ന് കരുതി എന്തും പറയാനുള്ള ലൈസന്സ് അനില് ആന്റണിക്കില്ലെന്ന് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്ത്ഥി ആന്റോ ആന്റണി. ടി ജി നന്ദകുമാറിനെ തനിക്ക് അറിയില്ല. അനില് ആന്റണിക്കെതിരെ വക്കീല് നോട്ടീസ് അയക്കുമെന്നും കോടതിയില് വന്നുനിന്ന് വിവരം പറയേണ്ടി വരുമെന്നും ആന്റോ ആന്റണി റിപ്പോര്ട്ടര് ടിവിയോട് പ്രതികരിക്കവെ പറഞ്ഞു.

ടി ജി നന്ദകുമാറിനെ തനിക്കറിയില്ല. നന്ദകുമാര് മുന്നില് വന്ന് നിന്നാലും തനിക്കറിയില്ല. നന്ദകുമാറും അനില് ആന്റണിയും സുഹൃത്തുക്കളാണ് എന്ന് അറിയാം. പ്രശ്നങ്ങള് അവര് തമ്മില് പറഞ്ഞു തീര്ക്കുന്നതായിരിക്കും നല്ലത്. പി ജെ കുര്യനെ പോലെയുള്ള നേതാവിനെ ഇവന് ഇങ്ങനെ വലിച്ചിഴയ്ക്കുന്നത് ശരിയല്ല. എ കെ ആന്റണിയുടെ വിശ്വസ്തനാണ് പി ജെ കുര്യന്. ആ മാന്യത വിട്ട് അനില് ആന്റണി ഇങ്ങനെ വിമര്ശിക്കുന്നത് അന്തസ്സില്ലായ്മയാണെന്നും ആന്റോ ആന്റണി വിമര്ശിച്ചു.

അനില് ആന്റണി വെറുതെ ഇങ്ങനെ വായില് തോന്നിയത് വിളിച്ചു പറയരുത്. ഇങ്ങനെ വിളിച്ചു പറഞ്ഞാല് സിബിഐ സമന്സ് കൊടുത്തിട്ടാണ് അനില് ആന്റണി ബിജെപിയിലേക്ക് പോയതെന്ന കാര്യം ഉള്പ്പെടെ പുറത്തുവരും. തനിക്കെതിരെയുള്ളത് ആകെ നാലേ നാല് കേസുകള് മാത്രമാണ്. കേസുകള് രാഷ്ട്രീയ സമരത്തില് പങ്കെടുത്തതിനാണ്. തങ്ങളുടെ തേജസ്സുറ്റ നേതാവാണ് എ കെ ആന്റണി. എ കെ ആന്റണി അടിയുറച്ച കോണ്ഗ്രസുകാരനാണ്. ആന്റണിയുടെ നല്ല രാഷ്ട്രീയം അനില് ആന്റണിക്ക് തൊട്ടു തീണ്ടിയിട്ട് പോലുമില്ലെന്നും ആന്റോ ആന്റണി ആരോപിച്ചു.

കരുണാകരന്റെയും ആന്റണിയുടെയും ഉമ്മന് ചാണ്ടിയുടെയും കാലുവാരിയത് ആ മൂന്ന് നേതാക്കള്: അനില് ആന്റണി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us