കൊച്ചി: കേരളത്തിലെ സാമൂഹിക സുരക്ഷാപെന്ഷന് വിതരണത്തിന് കേന്ദ്രസര്ക്കാര് നല്കുന്നത് ഏഴ് ലക്ഷം പേർക്ക് കൊടുക്കാനുള്ള തുക മാത്രമാണെന്ന് കേരളം ഹൈക്കോടതിയില് പറഞ്ഞു. എന്നാൽ കേരളം 45 ലക്ഷം പേർക്ക് പെൻഷൻ നൽകുന്നുണ്ട്. ഒരു മാസം 900 കോടി രൂപ പെൻഷൻ നൽകാൻ ചെലവാകുന്നുണ്ട്. ഇതു കൂടാതെ പതിനാറ് ക്ഷേമഫണ്ട് ബോര്ഡ് പെന്ഷന് വിഹിതത്തിനായി മാസം 90 കോടി രൂപ സ്വരൂപിക്കേണ്ട സാഹചര്യവുമുണ്ടെന്നും കേരളം കോടതിയെ അറിയിച്ചു.
അർഹരായവർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ കൂടാതെ മൂന്നുലക്ഷം കർഷകതൊഴിലാളികൾക്ക് മാസം 1600 രൂപ നൽകുന്നുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദേശീയ സാമൂഹികസഹായപദ്ധതി പ്രകാരമുള്ള പെന്ഷന് ഫണ്ട് കേന്ദ്രം അനുവദിച്ചാൽ മാത്രമേ കേരളത്തിൽ പെൻഷൻ വിതരണം ചെയ്യാൻ സാധിക്കൂ. ഒരുവ്യക്തിക്ക് 1600 രൂപയാണ് പ്രതിമാസപെന്ഷന് നല്കുന്നത്. ഇതില് കേന്ദ്രവിഹിതം പരമാവധി 500 മാത്രമാണ്. സാമൂഹികസുരക്ഷാസെസ് വകമാറ്റിയതാണ് പെന്ഷന് പ്രതിസന്ധിക്കു കാരണമെന്ന ഹര്ജിയിലെ ആരോപണം തെറ്റാണ് എന്നും സംസ്ഥാനം ഇന്നലെ കോടതിയെ അറിയിച്ചു.
സാമൂഹിക സുരക്ഷാപെന്ഷന് നിയമപരമായ അവകാശമല്ല എന്നും അതൊരു സഹായം മാത്രമാണെന്നും സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. പെൻഷൻ തുക എത്രത്തോളം വിതരണംചെയ്യണമെന്നും എപ്പോൾ വിതരണം ചെയ്യണമെന്നും സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്നും സർക്കാർ വിശദീകരിച്ചു.
'അനിൽ ആന്റണി പണം വാങ്ങിയ സംഭവത്തിൽ ഇടപെട്ടിരുന്നു'; നന്ദകുമാറിന്റെ ആരോപണം ശരിവെച്ച് പി ജെ കുര്യൻ