ടി ജി നന്ദകുമാർ ഉയർത്തിയ ആരോപണങ്ങളെ മറികടക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് എൻഡിഎ

തനിക്കെതിരെ പലരെയും പ്രചാരണത്തിന് ഉപയോഗിച്ചിട്ടും യുഡിഎഫിന് വിജയപ്രതീക്ഷയില്ലെന്നും ഇക്കാരണത്താലാണ് പുതിയ ആരോപണങ്ങളെന്നും അനിൽ ആൻ്റണി

dot image

പത്തനംതിട്ട: അനിൽ ആൻ്റണിക്കെതിരെ ടി ജി നന്ദകുമാർ ഉയർത്തിയ ആരോപണങ്ങളെ മറികടക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് പത്തനംതിട്ടയിൽ എൻഡിഎ നേതൃത്വം. യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി രാജ്യവിരുദ്ധ പ്രസ്താവനകൾ നടത്തിയതിനെ മറയ്ക്കാനാണ് ഡിഫൻസ് നോട്ടുകൾ അനിൽ ആൻ്റണി പുറത്ത് വിട്ടു എന്ന ആരോപണവുമായി ടി ജി നന്ദകുമാർ വന്നതെന്നാണ് എൻഡിഎ നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

ടി ജി നന്ദകുമാറിൻ്റെ ആരോപണങ്ങൾക്ക് പിന്നിൽ യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയാണെന്ന് അനിൽ ആൻ്റണി ആരോപിച്ചിരുന്നു. പുൽവാമാ ആക്രമണം എൻഡിഎ സർക്കാരിൻ്റെ അറിവോടെയാണെന്ന് നേരത്തേ ആൻ്റോ ആൻ്റ്ണി പ്രസ്താവന നടത്തിയിരുന്നു. പാക്ക് അനുകൂല നിലപാടാണ് ആൻ്റോ ആൻ്റണിയുടേതെന്ന് അനിൽ ആൻ്റണിയും തുറന്നടിച്ചിരുന്നു.

തുടർന്ന് അനിൽ ആൻ്റണി പ്രചാരണ പരിപാടികളിൽ ഉടനീളം ആൻ്റോ ആൻ്റണിക്കെതിരെ ഈ വിമർശനം ഉന്നയിച്ചിരുന്നു. തൻ്റെ വിമർശനങ്ങളെ പ്രതിരോധിക്കാനാണ് ടി ജി നന്ദകുമാർ അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നതെന്നാണ് അനിൽ ആൻ്റണി പറയുന്നത്. ടി ജി നന്ദകുമാറിന് പിന്നിൽ ആൻ്റോ ആൻ്റണിയാണെന്നും അനിൽ ആൻ്റണി ആരോപിച്ചു.

തനിക്കെതിരെ പലരേയും പ്രചാരണത്തിന് ഉപയോഗിച്ചിട്ടും യു ഡി എഫിന് വിജയപ്രതീക്ഷയില്ലെന്നും ഇക്കാരണത്താലാണ് പുതിയ ആരോപണങ്ങളെന്നും അനിൽ ആൻ്റണി പറഞ്ഞു. ടി ജി നന്ദകുമാറിൻ്റെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ് മണ്ഡലത്തിലെ വികസനമുരടിപ്പ് തങ്ങൾ ചർച്ചയാക്കുമെന്നാണ് എൻ ഡി എ നേതൃത്വം പറയുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us