ആന്റണിയുടെ ഹൃദയം മുറിപ്പെടുത്തുന്ന ഒന്നും ഒരു കോൺഗ്രസുകാരനും പറയില്ല: വി ഡി സതീശൻ

താൻ മറുപടി കൊടുക്കാൻ അനിൽ ആന്റണി ആരാണെന്ന് വി ഡി സതീശൻ

dot image

കോട്ടയം: എ കെ ആന്റണിയുടെ ഹൃദയം മുറിപ്പെടുത്തുന്ന ഒരു വാചകവും ഒരു കോൺഗ്രസുകാരനും പറയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എ കെ ആന്റണിയുടെ മകനും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയുമായ അനിൽ ആന്റണിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പണമിടപാട് ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സതീശൻ. താൻ മറുപടി കൊടുക്കാൻ അനിൽ ആന്റണി ആരാണെന്നും വി ഡി സതീശൻ ചോദിച്ചു. പത്മജ ചെയ്തത് കെ കരുണാകരന്റെ സ്മൃതി മന്ദിരത്തിന്റെ പവിത്രത കളയുകയാണ്. കരുവന്നൂർ ബാങ്കിൽ നടന്ന കൊള്ളയും കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചതും തമ്മിൽ എന്ത് ബന്ധമാണുളളത്. സിപിഐഎം നടത്തിയ കൊള്ളയാണ് കരുവന്നൂരിൽ നടന്നതെന്നും സതീശൻ ആരോപിച്ചു.

കേരളത്തിലെ മുഖ്യമന്ത്രി കേരളത്തെക്കുറിച്ച് മാത്രം ഒന്നും പറയുന്നില്ല. ഭരണ നേട്ടം പറയാനുള്ള അവസരത്തിൽ പോലും ഒരക്ഷരം മിണ്ടുന്നില്ല. അത്രയും ദയനീയമായ അവസ്ഥയിലേക്ക് കേരളം കൂപ്പുകുത്തി. സർക്കാരിന്റെ ഔദാര്യമാണോ ക്ഷേമപെൻഷൻ? എങ്ങനെയാണ് സർക്കാരിന് കോടതിയിൽ അത്തരത്തിൽ ഒരു സത്യവാങ്മൂലം കൊടുക്കാൻ പറ്റിയത്? ക്ഷേമപെൻഷൻ സംസ്ഥാനത്തിന്റെ കടമയാണെന്നത് മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കേണ്ടിവന്നതിൽ സങ്കടമുണ്ട്.

കോൺഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ ആവശ്യത്തിനു മുഖ്യമന്ത്രി കുടപിടിച്ചു കൊടുക്കുകയാണ്. കേരളത്തിലെ മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണ്. കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും വി ഡി സതീശൻ പറഞ്ഞു. കേരള സ്റ്റോറി സംഘപരിവാർ അജണ്ടയാണെന്നും ഇക്കാര്യത്തിൽ സഭകൾ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'എല്ലാം എന്നെ തോൽപ്പിക്കാൻ';നന്ദകുമാറിനെ പി ജെ കുര്യനും ആന്റോ ആന്റണിയും ഇറക്കിയതെന്ന് അനിൽ ആന്റണി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us