തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം. അത്യാഹിത വിഭാഗത്തിലെ രോഗികൾക്കുള്ള മരുന്ന് ഉൾപ്പടെ ആശുപത്രി ഫാർമസിയിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് ഉയരുന്ന പരാതി. പുതിയ സാമ്പത്തിക വർഷമായതിനാലാണ് മരുന്നുകൾ വൈകുന്നതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
എഴുതി നൽകിയ കുറിപ്പടികളുമായി ഫാർമസിയിൽ ചെന്നാൽ അധികൃതർ ആദ്യമൊന്ന് തിരയും. പിന്നീട് മരുന്ന് പുറത്ത് നിന്ന് വാങ്ങാൻ നിർദ്ദേശിക്കും. എന്നാൽ പണമില്ലാത്തവർ ഇത് കേട്ട് മരുന്ന് വാങ്ങാതെ മടങ്ങും. ഏതാനും ദിവസങ്ങളായി ജനറൽ ആശുപത്രിയിൽ നടക്കുന്നതാണിത്.
പ്രമേഹ രോഗികൾക്കുള്ള മരുന്നുകളും പാരസെറ്റാമോൾ പോലുള്ള സാധാരണ ഗുളികകളും മാത്രമാണ് ഇപ്പോൾ ഇവിടെ നിന്ന് ലഭിക്കുന്നത്. അത്യാഹിത വിഭാഗത്തിലെ രോഗികൾക്കുള്ള മരുന്നുകളെല്ലാം വലിയ വില കൊടുത്ത് പുറത്ത് നിന്ന് തന്നെ വാങ്ങണം. സർജറിക്കുള്ള മരുന്നുകളും പുറത്തുനിന്നാണ് വാങ്ങുന്നതെന്ന് ചികിത്സയിലുള്ളവർ പറയുന്നു.
'അനിൽ ആന്റണി പണം വാങ്ങിയ സംഭവത്തിൽ ഇടപെട്ടിരുന്നു'; നന്ദകുമാറിന്റെ ആരോപണം ശരിവെച്ച് പി ജെ കുര്യൻ