കൊല്ലത്ത് മത്സരം യുഡിഎഫും എൽഡിഎഫും തമ്മിൽ; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ഷിബു ബേബി ജോൺ

മുഖ്യമന്ത്രി നുണപറയുകയാണെന്നും ശരി തെറ്റ് മനസിലാക്കാൻ മുഖ്യമന്ത്രിയ്ക്ക് കഴിയുന്നില്ലെന്നും ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി

dot image

കൊല്ലം: മുഖ്യമന്ത്രി കൊല്ലത്ത് എത്തിയതിൽ കൃത്യമായ മത രാഷ്ട്രീയമെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. തീരദേശ-തോട്ടം മേഖലകളിൽ മുഖ്യമന്ത്രി എത്തിയില്ലെന്നും കോൺഗ്രസിനെ മാത്രം മുഖ്യമന്ത്രി കടന്നാക്രമിക്കുന്നുവെന്നും ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി. ക്ഷേമ പെൻഷൻ അവകാശമല്ല, ഔദാര്യമാണെന്ന സർക്കാർ നിലപാട് പിന്തിരിപ്പൻ സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സഹായം കിട്ടും മുൻപ് തന്നെ ക്ഷേമ പെൻഷൻ കേരളത്തിൽ കൊടുത്തിട്ടുണ്ടെന്നും ഷിബു ബേബി ജോൺ ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രി നുണപറയുകയാണെന്നും ശരി തെറ്റ് മനസിലാക്കാൻ മുഖ്യമന്ത്രിയ്ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊല്ലത്ത് മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന് ചൂണ്ടിക്കാണിച്ച ഷിബു ബേബി ജോൺ രണ്ടാം സ്ഥാനം എൽ ഡി എഫിനാണെന്നും ചൂണ്ടിക്കാണിച്ചു. മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെയും അദ്ദേഹം രൂക്ഷമായ പരിഹാസവും ചൊരിഞ്ഞു. കിടപ്പ് മുറിയിൽ നിന്ന് ഗണേഷ് കുമാറിൻ്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറിയതിൽ സന്തോഷമെന്നായിരുന്നു ഷിബു ബേബി ജോണിൻ്റെ പരിഹാസം. പൈതൃകം വ്യതിചലിച്ച് താൻ പോയിട്ടില്ല. ഗണേഷിൻ്റെ കഥകൾ ഞങ്ങൾ പറഞ്ഞാൽ തേച്ചാലും കുളിച്ചാലും പോകില്ലെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us