കൊച്ചി: ദല്ലാല് നന്ദകുമാറിന്റെ ആരോപണങ്ങളില് അനില് ആന്റണിക്ക് പ്രതിരോധം തീര്ത്ത് ബിജെപി. അനില് ആന്റണിക്കെതിരെയുള്ള ആരോപണങ്ങള് തിരഞ്ഞെടുപ്പില് പ്രതിഫലിക്കില്ലെന്നാണ് ബിജെപിയുടെ പ്രതീക്ഷ. അതേസമയം നന്ദകുമാറിന്റെ ആരോപണങ്ങള് ചര്ച്ചയാകുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് യുഡിഎഫ് നേതൃത്വം.
ദല്ലാള് നന്ദകുമാര് ലക്ഷ്യമിടുന്നത് അനില് ആന്റണിയെ ആണെങ്കിലും ആരോപണ ശരങ്ങള് പതിച്ചത് എ കെ ആന്റണിയിലാണ്. ആന്റണി പ്രതിരോധ മന്ത്രിയായിരിക്കുമ്പോള് അനില് ആന്റണി നിയമനത്തിന് പണം വാങ്ങി എന്നായിരുന്നു ആരോപണം. ആരോപണം അനില് ആന്റണി നിഷേധിച്ചെങ്കിലും നന്ദകുമാര് പിന്മാറിയിട്ടില്ല. ഇതോടെ അനില് ആന്റണിക്ക് പ്രതിരോധമുയര്ത്തി ബിജെപി നേതാക്കള് രംഗത്തെത്തി.
നന്ദകുമാറിന്റെ ആരോപണങ്ങളില് എ കെ ആന്റണി മൗനം തുടരുകയാണ്. പി ജെ കുര്യനും ഉമാ തോമസും പ്രതികരിച്ചെങ്കിലും വിഷയം കൂടുതല് ചര്ച്ചയാകുന്നത് തിരിച്ചടിയാകുമെന്നാണ് നേതൃത്വത്തിന്റെ ആശങ്ക. വിവാദങ്ങളില് വ്യക്തമായ പ്രതികരണം നല്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒഴിഞ്ഞുമാറി. അനില് ആന്റണിക്ക് മറുപടി നല്കുന്നില്ല. ബിജെപി സ്ഥാനാര്ത്ഥി കോണ്ഗ്രസിനെ സ്വാഭാവികമായും വിമര്ശിക്കും. ദല്ലാര് നന്ദകുമാറിന്റെ ആരോപണങ്ങളില് മറുപടി പറയാനില്ലെന്നുമാണ് വി ഡി സതീശന് പ്രതികരിച്ചത്.
കരുണാകരന്റെയും ആന്റണിയുടെയും ഉമ്മന് ചാണ്ടിയുടെയും കാലുവാരിയത് ആ മൂന്ന് നേതാക്കള്: അനില് ആന്റണിഅനില് ആന്റണിയുടെ പ്രതികരണങ്ങളില് പ്രകോപിതനായ ദല്ലാള് നന്ദകുമാര് വരും ദിവസങ്ങളില് പുതിയ ആരോപണങ്ങളുമായി രംഗത്തെത്തുമെന്നാണ് സൂചന. ദല്ലാളിന്റെ ആരോപണങ്ങളില് നേതാക്കള് പ്രതികരിച്ചില്ലെങ്കിലും പരമാവധി പ്രചരിപ്പിക്കാനാണ് ഇടതു ക്യാമ്പിന്റെ നീക്കം.
നന്ദകുമാറും അനില് ആൻ്റണിയും സുഹൃത്തുക്കള്,ആന്റണിയുടെ രാഷ്ട്രീയം തൊട്ടുതീണ്ടിയിട്ടില്ല:ആന്റോ ആന്റണി