കോഴിക്കോട്: ദ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നതിനെ വിമർശിച്ച് കെ.എൻ.എം വൈസ് പ്രസിഡന്റും കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ. പ്രണയത്തിൽ ജിഹാദില്ല, ലൗ ദിഹാദില്ല. കേരള സ്റ്റോറി പ്രദർശിപ്പിച്ചാൽ തകരുന്നതല്ല മതേതരത്വം. കേരള സ്റ്റോറി ജനങ്ങൾ അംഗീകരിക്കില്ല. മതേതര പാരമ്പര്യമാണ് കേരള ചരിത്രമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ ഈദ് ഗാഹിൽ നടത്തിയ പ്രഭാഷണത്തിലാണ് പരാമർശം.
ഭരണഘടന നിലനിൽക്കണം. എല്ലാവരെയും ഉൾക്കൊള്ളുന്ന സാഹചര്യം നിലനിൽക്കണം. ജനാധിപത്യവും ഭരണഘടന മൂല്യങ്ങളും സംരക്ഷിയ്ക്കാൻ വോട്ടുചെയ്യണം. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് നിസ്കാരം ഒഴിവാക്കാൻ മത പ്രമാണമുണ്ടെന്നും ഹുസൈൻ മടവൂർ പറഞ്ഞു.
പൂർണമായും വസ്തുതാവിരുദ്ധമാണ് കേരള സ്റ്റോറി സിനിമയെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി തിരുവനന്തപുരത്ത് പ്രഭാഷണത്തിൽ പറഞ്ഞു. സിനിമ പ്രചരിപ്പിക്കുന്ന തരത്തിലുള്ള കുപ്രചാരണങ്ങളിൽ വഞ്ചിതരാകരുത്. കള്ളം പ്രചരിപ്പിക്കുന്നവരുടെ കൈയ്യിലെ ഉപകരണമായി മാറരുതെന്നും സിനിമ പ്രദർശിപ്പിക്കുന്നവരോട് പാളയം ഇമാം പറഞ്ഞു.
കേരള സ്റ്റോറിയല്ല, 'മണിപ്പൂരിലെ കലാപം' ഡോക്യൂമെൻ്ററി പ്രദർശിപ്പിക്കാൻ എറണാകുളം-അങ്കമാലി അതിരൂപത