പത്തനംതിട്ട: ലോക്സഭ തിരഞ്ഞെടുപ്പിന് വെറും രണ്ട് ആഴ്ചകൾ മാത്രം ബാക്കിനിൽക്കേ ആരോപണ പ്രത്യാരോപണങ്ങളുമായി എത്തിയിരിക്കുകയാണ് പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ മുന്നണി സ്ഥാനാർത്ഥികൾ. വോട്ടെടുപ്പ് അടുത്തപ്പോൾ പരസ്പരം ആരോപണങ്ങൾ മെനഞ്ഞ് പരമാവധി വോട്ടുകൾ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് മുന്നണി സ്ഥാനാർത്ഥികൾ.
ജനവിധിക്ക് ഇനി വെറും 15 ദിവസം മാത്രമാണ് ബാക്കി. ഒപ്പം മത്സരം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സ്ഥാനാർത്ഥികൾക്കൊപ്പം ആവേശത്തിലാണ് അണികളും. അനിൽ ആൻ്റണിയുടെയും ആൻ്റോ ആൻ്റണിയുടെയും പരസ്പര ആരോപണങ്ങൾ യുഡിഎഫിനും എൻഡിഎയ്ക്കും ഒരുപോലെ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങൾ രൂക്ഷമാകാനാണ് സാധ്യത. ദേശീയ തലത്തിൽ ബിജെപി യുടെ പകപോക്കൽ നയം മൂലം പ്രചാരണത്തിന് പോലും ഫണ്ടില്ലെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ വാദം. ജനങ്ങളുടെ പിന്തുണ യുഡിഎഫിന് ഉണ്ടെന്നും വിജയം ഉറപ്പാണെന്നും ആൻ്റോ ആൻ്റണി അദ്ദേഹം പറഞ്ഞു.
താനാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നതെന്നും നേരിട്ട് തന്നോട് ഏറ്റ് മുട്ടി വിജയിക്കാനാകില്ലെന്ന് യുഡിഎഫിന് ബോധ്യമായെന്നും ഇത് കൊണ്ടാണ് തനിക്കെതിരെ ആരോപണങ്ങളുമായി യുഡിഎഫ് വന്നതെന്നും എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണിയും വ്യക്തമാക്കി.എന്നാൽ ഇഡി വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി വന്നതിന്റെ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്. നന്ദകുമാർ വിഷയത്തിൽ ആൻ്റോ ആന്റണിയും അനിൽ ആന്റണിയും പരസ്പരം ഏറ്റുമുട്ടുന്നത് എൽഡിഎഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് എൽഡിഎഫ് നേതൃത്വം.
കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ വിദ്വേഷ പരാമര്ശം; ഹര്ജികള് ഹൈക്കോടതി ഇന്ന് പരിഗണിക്കും