തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം പി കെ ബിജുവിൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇ ഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെന്ന് പി കെ ബിജു പറഞ്ഞു. രാവിലെ പത്തരയോടെയാണ് പി കെ ബിജു കൊച്ചിയിലെ ഇ ഡി ഓഫീസിൽ എത്തിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് പി കെ ബിജുവിനെ ചോദ്യം ചെയ്യുന്നത്.
ഏപ്രിൽ നാലിനും എട്ടിനും ബിജുവിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിട്ടയച്ചതാണ്. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായി പി കെ ബിജുവിന് പണമിടപാട് ഉണ്ടായിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലുമായി കഴിഞ്ഞ രണ്ടു തവണയും പി കെ ബിജു സഹകരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെയും പി കെ ബിജുവിനൊപ്പം ചോദ്യം ചെയ്തിരുന്നു.
അതിനിടെ കേരളത്തിലെ പ്രതിപക്ഷം ഇഡിക്ക് ഒപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. കിഫ്ബി, തോമസ് ഐസക് വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ നിലപാടിൽ നിന്ന് ഇത് വ്യക്തമാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കും കേരളത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഒരു പൊതു നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ബാലറ്റിലെ ഇടത് സ്ഥാനാര്ത്ഥിയുടെ പേരില് തെറ്റ്; ഗുരുതര പിഴവെന്ന് സിപിഐകരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നേരത്തേ അറസ്റ്റിലായ പി ആർ അരവിന്ദാക്ഷനും ജിൽ സുമാണ് പി കെ ബിജുവിനെതിരെ മൊഴി നൽകിയത്. കേസിൽ ഒരു മുൻ എം പി ക്ക് പങ്കുണ്ടെന്ന് ഇ ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുമുണ്ടായിരുന്നു. അതിന് ശേഷം കേസുമായി ബന്ധപ്പെട്ട് പി കെ ബിജുവിൻ്റെ ചർച്ച ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഏറെ നാളുകൾക്ക് ശേഷമാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.