കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിനെതിരെ ഇഡിയുടെ അപ്പീല്

തോമസ് ഐസക്കിന്റെ സൗകര്യം അറിയിക്കട്ടെയെന്ന നിലപാടാണ് ഇ ഡി കോടതിയില് സ്വീകരിച്ചത്.

dot image

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില് ഡോ. ടിഎം തോമസ് ഐസക്കിനെതിരെ ഇ ഡിയുടെ അപ്പീല്. ഹൈക്കോടതി ഡിവിഷന് ബെഞ്ചില് അപ്പീല് നല്കി. തിരഞ്ഞെടുപ്പ് കാലത്ത് തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് വിലക്കിയ ഉത്തരവ് റദ്ദാക്കണം എന്നാണ് ഇ ഡിയുടെ അപ്പീലിലെ ആവശ്യം.

ചോദ്യം ചെയ്യണമെങ്കില് തെരഞ്ഞെടുപ്പ് കഴിയട്ടെയെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തോമസ് ഐസക്ക് ലോക്സഭാ തെരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥിയാണെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇഡിക്ക് വിശാലമായി അന്വേഷിക്കാമെന്നും കോടതി പറഞ്ഞിരുന്നു.

തോമസ് ഐസക്കിന്റെ സൗകര്യം അറിയിക്കട്ടെയെന്ന നിലപാടാണ് ഇ ഡി കോടതിയില് സ്വീകരിച്ചത്. ഇഡിക്ക് മുന്നില് ഹാജരാകാന് ബാധ്യതയില്ലെന്നാണ് തോമസ് ഐസക്കിന്റെ വാദമെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ചില ഇടപാടുകള്ക്ക് വിശദീകരണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യല് ഈ ഘട്ടത്തില് ആവശ്യമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. തോമസ് ഐസക്കി ന്റെ ഹര്ജിയില് വാദം മെയ് 22ന് വീണ്ടും വാദം കേള്ക്കും.

dot image
To advertise here,contact us
dot image