'രണ്ടില എന്ഡോസള്ഫാന് അടിച്ചപോലെയായി';ഫ്രാന്സിസ് ജോര്ജിന് പിന്തുണയുമായി മാണി ഗ്രൂപ്പ് നഗരസഭാംഗം

'ലോക്സഭാ തിരഞ്ഞെടുപ്പില് മാണി ഗ്രൂപ്പ് ഇന്ത്യാ മുന്നണിയുടെ ഭാഗമാണ്'

dot image

പിറവം: ലോക്സഭാ തിരഞ്ഞെടുപ്പില് കോട്ടയം യുഡിഎഫ് സ്ഥാനാര്ഥി കെ ഫ്രാന്സിസ് ജോര്ജിന് പിന്തുണ അറിയിച്ച് മാണി ഗ്രൂപ്പുകാരനായ നഗരസഭാംഗം. പിറവം നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും കേരള കോണ്ഗ്രസ് മാണി ഗ്രൂപ്പ് അംഗവുമായ ജില്സ് പെരിയപ്പുറമാണ് ഫ്രാന്സിസ് ജോര്ജിന് പിന്തുണ പ്രഖ്യാപിച്ചത്. നഗരസഭാ പ്രദേശത്ത് ഫ്രാന്സിസ് ജോര്ജ് ബുധനാഴ്ച നടത്തിയ പര്യടനത്തിൽ ജില്സ് പെരിയപ്പുറം ഷാളണിയിച്ച് സ്വീകരിച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില് മാണി ഗ്രൂപ്പ് ഇന്ത്യാ മുന്നണിയുടെ ഭാഗമാണ്. പ്രചാരണ വിഭാഗം കണ്വീനറാണ് ജോസ് കെ മാണി അതുകൊണ്ട് തന്റെ നിലപാടില് തെറ്റില്ലെന്നും ജില്സ് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില് മാണി ഗ്രൂപ്പിന് വേണ്ടി പിറവത്ത് നിന്നും മത്സരിക്കാന് ശ്രമിച്ചിരുന്നു. ഔദ്യോഗികമായി മാണി ഗ്രൂപ്പില് അംഗമാണെങ്കിലും മാണി വിഭാഗവുമായി ജില്സിപ്പോൾ അകല്ച്ചയിലാണ്. കെഎം മാണിയുടെ മരണത്തോടെ ചിഹ്നം 'രണ്ടില' എന്ഡോസള്ഫാന് അടിച്ചപോലെയാണെന്നും ജില്സ് പെരിയപ്പുറം അഭിപ്രായപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us