വയനാട് : ഇടത് പക്ഷത്തോടൊപ്പം ചേർന്ന് നിൽക്കുമ്പോഴാണ് കോൺഗ്രസ് പൂർണമാകുന്നതെന്ന് വയനാട് ഇടതുപക്ഷ സ്ഥാനാർത്ഥി ആനി രാജ.റിപ്പോർട്ടർ ടി വിയുടെ അശ്വമേധം പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ആനി രാജയുടെ പ്രതികരണം. പൗരത്വ വിഷയത്തിൽ മത ന്യൂനപക്ഷങ്ങൾ നെഞ്ചിൽ നെരിപ്പോടുമായി ജീവിക്കുന്നു. അവരുടെ ഒപ്പം നില്ക്കാൻ കോൺഗ്രസിനായില്ലെന്നും ആനി രാജ കുറ്റപ്പെടുത്തി
കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വയനാട്ടിൽ ദേശീയ രാഷ്ട്രീയം ചർച്ച ചെയ്യാതിരിക്കാനുളള സാഹചര്യം ഉണ്ടാക്കിയതെന്നും പ്രചരണത്തെ ഇത്ര ഭയപ്പെട്ടാൽ എങ്ങനെ എതിർത്തു നില്ക്കുമെന്നും ആനി രാജ ചോദിച്ചു.രാഹുൽ ഗാന്ധിക്ക് ഉയർത്താൻ കഴിയാത്ത കൊടി ലീഗിന് എങ്ങനെ ഉയർത്താൻ കഴിയുംമെന്നുംമായിരുന്നു ആനി രാജയുടെ പ്രതികരണം.
കോൺഗ്രസിന്റെ പ്രഥമ പരിഗണന എന്താണെന്ന് വ്യക്തമാക്കണം. ഇടതുപക്ഷത്തോടൊപ്പം ചേരുമ്പോൾ മാത്രമാണ് കോൺഗ്രസിന് പോരാട്ടത്തിനുള്ള ശക്തി ലഭിക്കുന്നത്. പൗരത്വ നിയമത്തിൽ നിലപാടെടുക്കാൻ കോൺഗ്രസിനായില്ലെന്നും ആനി രാജ പറഞ്ഞു.