പിഡിപിയുമായുള്ള സിപിഐഎം ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല; എ കെ ബാലന്

തിരഞ്ഞെടുപ്പില് ഇടതുമുന്നണിയുടെ വിജയത്തിന് വേണ്ടി പ്രവര്ത്തിക്കുമെന്ന് പിഡിപി അറിയിച്ചു.

dot image

പാലക്കാട്: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ എന്ഡിഎ സ്ഥാനാര്ത്ഥി അനില് ആന്റണിക്കെതിരെ ടി ജി നന്ദകുമാര് ഉന്നയിച്ചത് വളരെ ഗൗരവകരമായ കാര്യമാണെന്ന് സിപിഐഎം നേതാവ് എ കെ ബാലന്. ഉത്തരവാദിത്തപ്പെട്ട ഏജന്സികള് അന്വേഷിക്കണം. കോണ്ഗ്രസും ബിജെപിയും മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

പിഡിപിയുമായുള്ള സിപിഐഎം ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വിമര്ശിക്കുന്നവരുടെ ഉദ്ദേശം എസ്ഡിപിഐയും കോണ്ഗ്രസും തമ്മില് സഖ്യത്തില് ഏര്പ്പെടണം എന്നുള്ളതാണെന്നും എ കെ ബാലന് പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പില് പിഡിപി പിന്തുണ ഇടതുമുന്നണിക്ക് പ്രഖ്യാപിച്ചിരുന്നു. പാര്ട്ടി നേതൃയോഗത്തിലെടുത്ത തീരുമാനത്തിന് ചെയര്മാന് അബ്ദുന്നാസിര് മഅദ്നി അംഗീകാരം നല്കി. തിരഞ്ഞെടുപ്പില് ഇടതുമുന്നണിയുടെ വിജയത്തിന് വേണ്ടി പ്രവര്ത്തിക്കുമെന്ന് പിഡിപി അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us