'റഹീമിനെ കൺകുളിർക്കെ കണ്ടാൽ മാത്രമേ ഉമ്മാൻ്റെ സന്തോഷം പൂണ്ണമാവുകയുള്ളൂ, കുടുംബം സന്തോഷത്തിൽ': ബന്ധു

മോചനത്തിനായുള്ള 34 കോടി രൂപ സമാഹരിച്ചുവെന്ന് പറഞ്ഞിട്ട് റഹീമിന് വിശ്വസിക്കാനായിട്ടില്ലെന്നും ബന്ധു പറഞ്ഞു

dot image

കോഴിക്കോട്: അബ്ദു റഹീമിനെ മോചിപ്പിക്കുന്നതാനായുള്ള പണം സ്വരൂപിക്കാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് കുടുംബമെന്ന് ബന്ധു. റഹീം നാട്ടിലേക്കെത്തി ഉമ്മാക്ക് കൺകുളിർക്കെ കണ്ടാൽ മാത്രമേ ഉമ്മാൻ്റെ സന്തോഷം പൂർണ്ണതയിലെത്തുകയുള്ളൂവെന്ന് ബന്ധു പറഞ്ഞു. റഹീമിന് വേണ്ടി ഉമ്മ നോമ്പ് നോറ്റിയിരിക്കുകയാണ്. റഹീം വിളിച്ചിരുന്നതായി ബന്ധു റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

റഹീമും വ്രതാനുഷ്ഠാനത്തിലാണ്. മോചനത്തിനായുള്ള 34 കോടി രൂപ സമാഹരിച്ചുവെന്ന് പറഞ്ഞിട്ട് റഹീമിന് വിശ്വസിക്കാനായിട്ടില്ലെന്നും ബന്ധു പറഞ്ഞു. റഹീം വളരെ സന്തോഷത്തിലാണ്. പറയാൻ വാക്കുകളില്ല, റഹീമിനായി കൈകോർത്ത എല്ലാവരോട് കുടുംബത്തിൻ്റെ നന്ദിയും അറിയിച്ചു.

വശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദിയിലെ ജയിൽ കിടക്കുന്ന കോഴിക്കോട് സ്വദേശിയായ അബ്ദു റഹീമിനെ മോചിപ്പിക്കാനായി 34 കോടി രൂപയാണ് സമാഹരിച്ചത്. ഇതിനായി സഹായസമിതിയുടെ നേതൃത്വത്തിലാണ് പണം സമാഹരിച്ചത്. ലോകമെമ്പാടുമുള്ള മലയാളി സമൂഹം റഹീമിനായി ഒറ്റക്കെട്ടായി നിന്നതോടെയാണ് ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചത്.

'എല്ലാവരും സഹായിച്ചു, എൻ്റെ കുട്ടിയെ കണ്ട്, കൂടെ താമസിച്ച് മരിക്കാൻ വിധി തരട്ടെ'; റഹീമിൻ്റെ ഉമ്മ

സ്പോൺസറുടെ മകൻ്റെ മരണത്തിന് കാരണമായി എന്ന കുറ്റത്തിനാണ് കഴിഞ്ഞ 18 വർഷമായി കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദു റഹീം സൗദിയിലെ ജയിലിൽ കഴിയുന്നത്. കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല് വീട്ടില് അബ്ദുറഹീം തന്റെ 26ാം വയസ്സില് 2006ലാണ് ഹൗസ് ഡ്രൈവര് വിസയില് റിയാദില് എത്തിയത്. സ്പോണ്സര് ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന് അല് ഷഹ്രിയുടെ മകന് അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്കിയിരുന്നത് കഴുത്തില് ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര് 24നാണ് അബ്ദുറഹീമിന്റെ കൂടെ വാനില് യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്.

വല്ലാത്തൊരു നമ്മൾ! മലയാളി ചേര്ന്നുനിന്നപ്പോള് 34കോടി പത്തര മാറ്റ്, കേരളം മാനവികതയുടെ അത്ഭുത ദ്വീപ്

ഷോപ്പിംഗിനായി പുറത്തു പോകുമ്പോള് ട്രാഫിക് സിഗ്നല് കട്ട് ചെയ്യാന് ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന് ശ്രമിച്ചപ്പോള് അബദ്ധത്തില് കൈ കഴുത്തിലെ ഉപകരണത്തില് തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു. ഇതോടെ ഭയന്നു വിറച്ച റഹീം ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് വരുത്തി. കവര്ച്ച സംഘം റഹീമിനെ ബന്ധിയാക്കി അനസിനെ ആക്രമിച്ചു എന്ന രീതിയില് ഇരുവരും ചേര്ന്ന് കള്ളക്കഥയുണ്ടാക്കി.

റഹീമിനെ സീറ്റില് കെട്ടിയിട്ടു പൊലീസിനെ വിവരം അറിയിച്ചു. എന്നാല്, പൊലീസിന്റെ ചോദ്യം ചെയ്യലില് സംഭവം കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയും ഇരുവരെയും കസ്റ്റഡിയില് എടുക്കുകയും ചെയ്തു. പത്ത് വര്ഷത്തിന് ശേഷം നസീറിന് ജാമ്യം ലഭിച്ചു. റഹീം വധ ശിക്ഷയും കാത്ത് 16 വര്ഷമായി അല്ഹായിര് ജയിലില് തുടരുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us