തൃശ്ശൂര്:എന്ഡിഎ സ്ഥാനാര്ത്ഥി സുരേഷ് ഗോപിയെ പുകഴ്ത്തി സംസാരിച്ചത് വിവാദമായതിനു പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തൃശ്ശൂര് മേയര് എം കെ വര്ഗീസ്. സുരേഷ് ഗോപിയ്ക്ക് പിന്തുണയെന്ന വാര്ത്ത വാസ്തവ വിരുദ്ധമാണ്. സുരേഷ് ഗോപിയുമായി നടന്നത് സൗഹൃദ സംഭാഷണം മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിന് ദോഷം ചെയ്യുന്ന ഒരു കാര്യവും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ എൽഡിഎഫിനൊപ്പമാണ്. എൽഡിഎഫിൻ്റെ നേതൃത്വത്തിൽ നിരവധി വികസനങ്ങൾ തൃശ്ശൂരിൽ നടന്നുവെന്ന് മേയർ പറഞ്ഞു. വികസനം മാത്രമാണ് തൻ്റെ ലക്ഷ്യം. എൽഡിഎഫിന് ദോഷം ചെയ്യുന്ന ഒന്നും ചെയ്യില്ല. സുരേഷ് ഗോപി എംപി ആകുവാൻ ഫിറ്റാണെന്ന് പറഞ്ഞിട്ടില്ലെന്നും മേയർ കൂട്ടിച്ചേർത്തു.
'റഹീമിനെ കൺകുളിർക്കെ കണ്ടാൽ മാത്രമേ ഉമ്മാൻ്റെ സന്തോഷം പൂണ്ണമാവുകയുള്ളൂ, കുടുംബം സന്തോഷത്തിൽ': ബന്ധു'സുരേഷ് ഗോപിയുമായി സൗഹൃദ സംഭാഷണം നടത്തി, വികസന സൗഹൃദ സംഭാഷണമാണ് നടത്തിയത്. ഞാൻ ഇപ്പോൾ നിൽക്കുന്നത് എൽഡിഎഫിൻ്റെ കൂടെ തന്നെയാണ്. എൽഡിഎഫിൻ്റെ വികസന മാതൃക എന്താണോ അതിനൊപ്പം നിന്ന് പ്രവൃത്തിക്കാനാണ് താത്പര്യം. മറ്റുള്ളതൊന്നും എനിക്ക് താത്പര്യമുള്ള വിഷയമല്ല', മേയർ പറഞ്ഞു.
കോര്പ്പറേഷന് വാഗ്ദാനം ചെയ്ത പണം സുരേഷ് ഗോപി കൃത്യമായി നല്കിയെന്നും സുരേഷ് ഗോപി മിടുക്കനെന്നുമാണ് എം കെ വര്ഗീസ് പറഞ്ഞത്. സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും തൃശ്ശൂരിന്റെ വികസനത്തിന് വേണ്ടി എന്തും ചെയ്യുമെന്നും അത്തരക്കാരെ സ്വീകരിക്കുമെന്നും മേയര് പറഞ്ഞു. തൃശ്ശൂരിന്റെ വികസനത്തിനായി സുരേഷ് ഗോപി പണം നല്കിയിട്ടുണ്ടെന്നും സുരേഷ് ഗോപിയോട് മതിപ്പെന്നും എംകെ വര്ഗീസ് പ്രതികരിച്ചിരുന്നു. സുരേഷ് ഗോപി യോഗ്യനായ വ്യക്തിയെന്നാണ് മേയര് പറഞ്ഞത്. സുരേഷ് ഗോപി തൃശ്ശൂര് കോര്പറേഷനില് വോട്ട് തേടിയെത്തിയപ്പോഴായിരുന്നു പ്രതികരണം.