ജസ്ന ജീവിച്ചിരിപ്പില്ല, അജ്ഞാത സുഹൃത്തിനെക്കുറിച്ച് അറിയാം; പിതാവ് കോടതിയില്

മകള് എല്ലാ വ്യാഴാഴ്ചയും ഒരു ആരാധനാലയത്തില് പോകാറുണ്ടായിരുന്നു.

dot image

പത്തനംതിട്ട: ആറ് വര്ഷം മുമ്പ് കാണാതായ ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്. മകളുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള് കൈവശമുണ്ടെന്നും പിതാവ് ജെയിംസ് തിരുവനന്തപുരം സിജെഎം കോടതിയില് നല്കിയ സത്യവാങ്മൂലത്തില് പറയുന്നു.

മകള് എല്ലാ വ്യാഴാഴ്ചയും ഒരു ആരാധനാലയത്തില് പോകാറുണ്ടായിരുന്നു. ആ പ്രാര്ത്ഥനാ കേന്ദ്രം താന് കണ്ടെത്തി. മകളെ കാണാതായത് ഒരു വ്യാഴാഴ്ചയാണ്. ഇതൊന്നും അന്വേഷിക്കാന് സി ബി ഐ തയാറായില്ല. കൂടുതല് വിവരങ്ങള് സി ബി ഐക്ക് കൈമാറാന് തയാറാണെന്നും പിതാവ് ഹര്ജിയിലൂടെ അറിയിച്ചു. തുടര്ന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് 19 ന് ഹാജരാകാന് കോടതി നിര്ദേശിച്ചു.

മകളുടെ തിരോധാനത്തില് സംശയമുള്ള സുഹൃത്തിനെക്കുറിച്ച് വിവരം നല്കിയിട്ടും അന്വേഷിക്കാന് സിബിഐ തയ്യാറായില്ല. സിബിഐ കൃത്യമായ അന്വേഷണം നടത്തുമെങ്കില് അജ്ഞാത സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല് വിവരങ്ങള് നല്കാന് തയ്യാറാണെന്നും പിതാവ് പറയുന്നു.

സിബിഐ ജസ്നയുടെ സഹപാഠിയെ മാത്രമാണ് സംശയിച്ചത്. അയാളെ സിബിഐ പോളീഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിട്ടും വിവരങ്ങള് കിട്ടിയിരുന്നില്ലെന്നും തിരോധാനത്തിന്റെ തലേദിവസം ജസ്നയ്ക്ക് അമിത രക്തസ്രാവത്തിന്റെ കാരണം സിബിഐ അന്വേഷിച്ചില്ലെന്നും പിതാവ് കുറ്റപ്പെടുത്തുന്നു. മകളുടെ തിരോധാനത്തില് ദുരൂഹതയില്ലെന്ന് കാണിച്ചുള്ള സിബിഐ റിപ്പോര്ട്ട് തള്ളണമെന്നാണ് അച്ഛന്റെ ആവശ്യം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us