തൃശ്ശൂര്: മുസ്ലിം ലീഗ് എല്ഡിഎഫിലേക്ക് വരുമെന്ന് കരുതുന്നില്ലെന്ന് തൃശൂരിലെ എല്ഡിഎഫ് സ്ഥാനാര്ത്ഥി വി എസ് സുനില് കുമാര്. അവര് ഇങ്ങോട്ട് വരേണ്ട കാര്യമില്ലെന്നും അവിടെ തന്നെ നില്ക്കട്ടെയെന്നും സുനില് കുമാര് അഭിപ്രായപ്പെട്ടു. റിപ്പോര്ട്ടര് ടിവി മണ്ഡലത്തില് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടിയിലായിരുന്നു പ്രതികരണം. മുസ്ലിം ലീഗ് എല്ഡിഎഫിലേക്ക് വരുമെന്ന് കരുതുന്നുണ്ടോയെന്നായിരുന്നു ചോദ്യം.
എല്ഡിഎഫില് നിന്നും സിപിഐക്ക് വേണ്ടവിധത്തില് പരിഗണന കിട്ടുന്നില്ലായെന്ന തോന്നല് ഉണ്ടായിട്ടില്ലെന്നും സുനില് കുമാര് പറഞ്ഞു. പരിഗണനയെന്നത് ആപേക്ഷികമാണ്. സന്ദര്ഭങ്ങള്ക്കനുസരിച്ചാണ്. ഇടക്ക് അങ്ങനെ ഉണ്ടായിട്ടുണ്ടാവാം. അതൊക്കെ പരിഹരിക്കാനാണല്ലോ മുന്നണിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'മാധ്യമ സർവ്വേകൾ ക്വട്ടേഷൻ പ്രവർത്തനം'; മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പ് സർവ്വേ ഫലങ്ങൾക്കെതിരെ സിപിഐഎംമുന്നണിയാവുമ്പോള് വിട്ടുവീഴ്ച്ചകള് ഉണ്ടാവും. വകുപ്പ്, മന്ത്രി എന്നതിനെല്ലാം അപ്പുറത്തേക്ക് മുന്നണിയെന്നത് വലിയ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉണ്ടാക്കിയതാണ്. മുഖ്യമന്ത്രിസ്ഥാനം വേണ്ടെന്ന് വെച്ച് മുന്നണിയുണ്ടാക്കിയ പാര്ട്ടിയാണ് സിപിഐയെന്നും സുനില് കുമാര് പറഞ്ഞു.
മണ്ഡലത്തില് കെ മുരളീധരനാണോ സുരേഷ് ഗോപിയാണോ ശക്തനായ എതിരാളിയെന്ന ചോദ്യത്തിന് എല്ലാവരും ശക്തരാണെന്നും സുനില് കുമാര് അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തലയായിരുന്നു മികച്ച പ്രതിപക്ഷ നേതാവ്. അതേസമയം വിഡി സതീശന് തന്റെ അടുത്ത സുഹൃത്താണെന്നും സുനില്കുമാര് പറഞ്ഞു.
സംഘടനാ പ്രവര്ത്തനകാലത്ത് ഇലക്ട്രിക് ലാത്തി പ്രയോഗം നേരിട്ട അനുഭവവും സുനില് കുമാര് പങ്കുവെച്ചു. ആദ്യമായി ഇലക്ട്രിക് ലാത്തി പ്രയോഗിച്ചത് തന്റെമേല് ആണ്. ഉമ്മന്ചാണ്ടി സര്ക്കാരിന്റെ കാലത്ത് അഞ്ച് അടിയാണ് പുറത്ത് കൊണ്ടത്. പൂജപ്പുര ജയിലില് കഴിയുമ്പോള് 29 ദിവസം പായയില് കമഴ്ന്നുകിടക്കുകയായിരുന്നു. ലാത്തിയെല്ലാം കടുപ്പമായിരുന്നു. അതിന് ഇലക്ട്രിക് ലാത്തിയെന്ന വ്യത്യാസം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.