'സുരേഷ് ഗോപി യോഗ്യന്, വികസനത്തിന് ഒരുകോടി നല്കി'; എല്ഡിഎഫിനെ വെട്ടിലാക്കി തൃശൂര് മേയര്

കോര്പ്പറേഷന് വാഗ്ദാനം ചെയ്ത പണം സുരേഷ് ഗോപി കൃത്യമായി നല്കിയെന്നും സുരേഷ് ഗോപി മിടുക്കനെന്നും എം കെ വര്ഗീസ്

dot image

തൃശൂര്: എല്ഡിഎഫിനെ വെട്ടിലാക്കി തൃശൂര് കോര്പ്പറേഷന് മേയര് എം കെ വര്ഗീസ്. കോര്പ്പറേഷന് വാഗ്ദാനം ചെയ്ത പണം സുരേഷ് ഗോപി കൃത്യമായി നല്കിയെന്നും സുരേഷ് ഗോപി മിടുക്കനെന്നുമാണ് എം കെ വര്ഗീസ് പറഞ്ഞത്.

സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും തൃശൂരിന്റെ വികസനത്തിന് വേണ്ടി എന്തും ചെയ്യുമെന്നും അത്തരക്കാരെ സ്വീകരിക്കുമെന്നും മേയര് പറഞ്ഞു. തൃശൂരിന്റെ വികസനത്തിനായി സുരേഷ് ഗോപി പണം നല്കിയിട്ടുണ്ടെന്നും സുരേഷ് ഗോപിയോട് മതിപ്പെന്നും എംകെ വര്ഗീസ് പ്രതികരിച്ചു. സുരേഷ് ഗോപി യോഗ്യനായ വ്യക്തിയെന്നും മേയര് പറഞ്ഞു. സുരേഷ് ഗോപി തൃശൂര് കോര്പറേഷനില് വോട്ട് തേടിയെത്തിയപ്പോഴായിരുന്നു പ്രതികരണം.

കഴിഞ്ഞ തവണ തോറ്റിട്ടും താന് ഇവിടെ തന്നെയുണ്ടായിരുന്നെന്നും വികസനമാണ് തന്റെ ലക്ഷ്യമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇടത് പിന്തുണയോടെ മേയര് സ്ഥാനത്ത് തുടരുന്ന കോണ്ഗ്രസ് വിമത കൗണ്സിലറാണ് എം കെ വര്ഗീസ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us