കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വെക്കും

ആനയെ പത്ത് മണിക്കൂർ ആയിട്ടും പുറത്തെത്തിക്കാൻ ആകാതെ വന്നതോടെയാണ് മയക്കുവെടി വെക്കാൻ തീരുമാനമായത്

dot image

കൊച്ചി: എറണാകുളം കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വെക്കാൻ തീരുമാനം. മുവാറ്റുപുഴ ആര്ഡിഒ സ്ഥലത്തെത്തി. പ്രദേശത്ത് 24 മണിക്കൂർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടപ്പടി പഞ്ചായത്തിലെ 1, 2, 3, 4 വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ആനയെ പത്ത് മണിക്കൂർ ആയിട്ടും പുറത്തെത്തിക്കാൻ ആകാതെ വന്നതോടെയാണ് മയക്കുവെടി വെക്കാൻ തീരുമാനമായത്.

സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് ഇന്ന് പുലർച്ചെ കാട്ടാന വീണത്. ആനയെ രക്ഷിക്കാൻ വനം വകുപ്പ് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നെങ്കിലും സ്ഥലമുടമ മണ്ണുമാന്തി യന്ത്രം കടത്തിവിടുന്നില്ല. തൊട്ടടുത്ത പറമ്പിലൂടെ വേണം മണ്ണുമാന്തി യന്ത്രം കിണറിന് അടുത്തെത്തിക്കാൻ. എന്നാൽ പറമ്പിലൂടെ കൊണ്ടുപോയാൽ കൃഷി നശിക്കുമെന്നാണ് സ്ഥലമുടമയുടെ വാദം. സ്വന്തമായി രക്ഷപ്പെടാൻ കാട്ടാന ശ്രമിക്കുന്നുണ്ടെങ്കിലും അതിന് കഴിയാതെ ഏറെ നേരമായി കിണറ്റിൽ തന്നെയാണ് ആന.

മണ്ണുമാന്തി യന്ത്രം കടത്തിവിടാതെ സ്ഥലമുടമ; പത്ത് മണിക്കൂറായിട്ടും കരയ്ക്ക് കയറാനാവാതെ കാട്ടാന
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us