'ഇതാണ് മലയാളി, മറ്റൊരു കേരള മാതൃക...'; അഭിനന്ദിച്ച് വി ശിവന്കുട്ടി

ഇന്ന് വൈകുന്നേരത്തോടെയാണ് അബ്ദു റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം കണ്ടത്.

dot image

കൊച്ചി: വധശിക്ഷ കാത്ത് സൗദി അറോബ്യയിലെ ജയിലില് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തിനായി ക്രൗഡ് ഫണ്ടിംഗിലൂടെ മുഴുവന് പണവും ശേഖരിച്ച കേരള മോഡലിനെ അഭിനന്ദിച്ച് മന്ത്രി വി ശിവന്കുട്ടി. ഇതാണ് മലയാളിയെന്നും ഇതാണ് കേരള മാതൃകയെന്നും മന്ത്രി ഫേസ്ബുക്കില് കുറിച്ചു.

ഇതാണ് ഈ നാട്... ഇതാണ് മലയാളി... മറ്റൊരു കേരള മാതൃക... അബ്ദുറഹീമിന്റെ മോചനത്തിന് സമാശ്വാസ ധനം സമാഹരിക്കാന് കൂട്ടുചേര്ന്ന ഏവര്ക്കും അഭിനന്ദനങ്ങള്... വി ശിവന്കുട്ടി

ഇന്ന് വൈകുന്നേരത്തോടെയാണ് അബ്ദു റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം കണ്ടത്. തുടര്ന്ന് ഇനി പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കരുതെന്ന് സഹായസമിതി അറിയിക്കുകയായിരുന്നു. അബ്ദു റഹീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയാണ് പണസമാഹരണം നടത്തിയത്. ഈ പണം ഇന്ത്യന് എംബസി മുഖേന സൗദി കുടുംബത്തിന് കൈമാറും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us