തൃശൂരിൽ ബിജെപി-സിപിഐഎം ഡീൽ യാഥാർത്ഥ്യമായി; മുഖ്യമന്ത്രി കാർമ്മികൻ: ടി എൻ പ്രതാപൻ

തൃശൂരിൽ മത്സരം ബിജെപിയും യുഡിഎഫും തമ്മിലാണ്. എൽഡിഎഫ് മൂന്നാം സ്ഥാനത്താണെന്നും അദ്ദേഹം ആരോപിച്ചു

dot image

തൃശൂര്: ജില്ലയിൽ ബിജെപി-സിപിഐഎം ഡീൽ യാഥാർത്ഥ്യമായെന്ന് കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ. മുഖ്യമന്ത്രിയാണ് മുഖ്യ കാർമ്മികനെന്നും അദ്ദേഹം ആരോപിച്ചു. വാഗ്ദാനം നൽകി പറ്റിച്ചെന്ന തൃശൂർ മേയറുടെ പ്രസ്താവന തന്നെ കുറിച്ചല്ലെന്നും മുൻ മന്ത്രിയും നിലവിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ ആളെക്കുറിച്ചാണെന്നും ടിഎൻ പ്രതാപൻ പറഞ്ഞു. സിപിഐഎം കേഡർമാർ പ്രചാരണത്തിൽ സജീവമല്ല, തൃശൂരിൽ മത്സരം ബിജെപിയും യുഡിഎഫും തമ്മിലാണ്. എൽഡിഎഫ് മൂന്നാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ചോദിക്കാനെത്തിയ ബിജെപി സ്ഥാനാര്ത്ഥി സുരേഷ് ഗോപിയെ പ്രകീര്ത്തിച്ച് തൃശൂര് മേയര് എം കെ വര്ഗീസ് രംഗത്തെത്തിയത് വിവാദമായിരുന്നു. പുരോഗതിയുടെ കൂടെയാണ് താനെന്നും സുരേഷ് ഗോപി നല്ലയാളെന്നുമാണ് മേയര് പറഞ്ഞത്. ചോദിക്കാതെ തന്നെ മേയറുടെ വോട്ട് ലഭിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ബിജെപി-സിപിഎം ഡീലെന്ന മുഖ്യമന്ത്രിയുടെ മനസ്സിലിരുപ്പാണ് മേയറിലൂടെ പുറത്തുവന്നതെന്ന് യുഡിഎഫ് സ്ഥാനാര്ത്ഥി കെ മുരളീധരന് പ്രതികരിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us