തിരഞ്ഞെടുപ്പില് ബിജെപി വിജയിച്ചാല് ഇന്ത്യ, ഇന്ത്യ അല്ലാതായി മാറും; എ കെ ആന്റണി

ഡോ. അംബേദ്കര് കോണ്ഗ്രസ് സഹായത്തോടെ ഉണ്ടാക്കിയ ഇന്ത്യന് ഭരണഘടന അവര് പൊളിച്ചെഴുതും. അത് വലിയ അപകടം ഉണ്ടാക്കും.

dot image

തിരുവനന്തപുരം: അടുത്ത ഒരു അവസരം കൂടി ബിജെപിക്ക് നല്കിയാല് നമ്മുടെ ഇന്ത്യ, ഇന്ത്യ അല്ലാതായിമാറുമെന്ന ആശങ്ക പങ്കുവെച്ച് മുതിര്ന്ന കോണ്ഗ്രസ് നേതാവ് എ കെ ആന്റണി. കഴിഞ്ഞ പത്ത് വര്ഷമായി നമ്മുടെ ഇന്ത്യയെ ആസൂത്രിതമായി ഇല്ലാതാക്കിക്കൊണ്ട് പുതിയ ഇന്ത്യ ഉണ്ടാക്കാനുള്ള ശ്രമം നടക്കുകയാണെന്നും എ കെ ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണ പരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മഹാത്മാഗാന്ധി, ജവഹര്ലാല് നെഹ്റു, അംബേദ്കറും വിഭാവനം ചെയ്ത ഇന്ത്യ. ആ ഇന്ത്യയിൽ ജീവിക്കണോ സവര്ക്കരും മറ്റുള്ളവരും സ്വപ്നം കണ്ട ഇന്ത്യയിലേക്ക് മാറണോയെന്നതാണ് എന്റെ ചോദ്യം. കഴിഞ്ഞ പത്ത് വര്ഷമായി നമ്മുടെ ഇന്ത്യയെ ആസൂത്രിതമായി ഇല്ലാതാക്കിക്കൊണ്ട് പുതിയ ഇന്ത്യ ഉണ്ടാക്കാന് ശ്രമിക്കുകയാണ്. ഈ തിരഞ്ഞെടുപ്പില് കൂടി അവര് ജയിച്ചാല് ഇന്ത്യ, ഇന്ത്യ അല്ലാതായി മാറും. ഡോ. അംബേദ്കര് കോണ്ഗ്രസ് സഹായത്തോടെ ഉണ്ടാക്കിയ ഇന്ത്യന് ഭരണഘടന അവര് പൊളിച്ചെഴുതും. അത് വലിയ അപകടം ഉണ്ടാവും.' എ കെ ആന്റണി പറഞ്ഞു.

പഴയ മോദിയല്ല ഇപ്പോഴത്തെ മോദി, അമിതാഭ് ബച്ചനേക്കാള് ഊര്ജസ്വലനായി വന്ന മോദി ഇന്ന് ക്ഷീണിതനാണ്. മോദിയുടെ കാലം കഴിഞ്ഞുവെന്നും എ കെ ആന്റണി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us