പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ആവേശത്തില് എന്ഡിഎ, കാര്യമില്ലെന്ന് എല്ഡിഎഫും യുഡിഎഫും

ഒന്നല്ല, പത്തുവട്ടം മോദി വന്നാലും കാര്യമില്ലെന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ എല്ഡിഎഫ് സ്ഥാനാർത്ഥി വി ജോയ് റിപ്പോർട്ടറിനോട് പറഞ്ഞു.

dot image

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരം കാട്ടാക്കടയിൽ എത്തും. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനം തിരഞ്ഞെടുപ്പിനെ ഒരുതരത്തിലും സ്വാധീനിക്കില്ലെന്നാണ് എൽഡിഎഫും യുഡിഎഫും പറയുന്നത്. ഒന്നല്ല, പത്തുവട്ടം മോദി വന്നാലും കാര്യമില്ലെന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ എല്ഡിഎഫ് സ്ഥാനാർത്ഥി വി ജോയ് റിപ്പോർട്ടറിനോട് പറഞ്ഞു. മോദി സർക്കാരിന്റെ ചതി ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും എൽഡിഎഫ് സ്ഥാനാർത്ഥി കൂട്ടിചേർത്തു.

മോദിയുടെ പ്രചാരണം ബിജെപിക്ക് ഗുണമാകില്ലെന്ന് സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശും അഭിപ്രായപ്പെട്ടു. എന്നാൽ പ്രധാനമന്ത്രി എത്തുന്നതിന്റെ ആവേശത്തിൽ ആണ് ബിജെപി പ്രവർത്തകര്. മോദിയുടെ പ്രചാരണം ബിജെപിയുടെ ജയസാധ്യത വർധിപ്പിക്കുമെന്ന് എൻഡിഎ സ്ഥാനാർഥികളുടെ പ്രതീക്ഷ. മോദിയുടെ സന്ദർശനം പാർട്ടിക്ക് ഗുണകരമാകുമെന്ന് ആറ്റിങ്ങൽ സ്ഥാനാർത്ഥി വി. മുരളീധരൻ റിപ്പോർട്ടറിനോട് പറഞ്ഞു. ദേശീയ നേതാക്കൾ വരുന്നത് ജനങ്ങളെ സ്വാധീനിക്കുമെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും. രാത്രി എട്ടുമണിയോടെ നെടുമ്പാശ്ശേരിയിൽ ഇറങ്ങുന്ന നരേന്ദ്ര മോദി ഹെലികോപ്ടർ മാർഗം കൊച്ചി നാവിക സേനാ താവളത്തിലെത്തും. എറണാകുളം ഗസ്റ്റ് ഹൗസിൽ ആയിരിക്കും പ്രധാനമന്തി ഇന്ന് തങ്ങുക. തിങ്കളാഴ്ച രാവിലെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്ത് പ്രധാനമന്ത്രി പ്രചാരണത്തിന് ഇറങ്ങും. ഇതിനു ശേഷമായിരിക്കും ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലെ പ്രചാരണ പരിപാടിക്ക് പ്രധാനമന്ത്രി എത്തുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us