ഉയര്ന്ന സ്ഥലത്ത് മരണപ്പെട്ടാല് വേഗത്തില് അന്യഗ്രഹത്തിലെത്താം;അരുണാചലില് മരിച്ചവര് കരുതിയതിങ്ങനെ

നവീന് ആണ് മറ്റ് രണ്ട് പേരെയും ഇത്തരം വിശ്വാസങ്ങളിലേക്ക് നയിച്ചത്.

dot image

തിരുവനന്തപുരം: അരുണാചല്പ്രദേശില് മൂന്ന് മലയാളികളെ മരിച്ചനിലയില് കണ്ടെത്തിയ സംഭവത്തില് അന്തിമനിഗമനത്തിലേക്ക് എത്തി കേരള പൊലീസ്. വിചിത്രവിശ്വാസമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് അന്തിമനിഗമനം.

മരണത്തില് മറ്റാര്ക്കും പങ്കില്ല. പ്രളയത്തില് ഭൂമി നശിക്കുമെന്നും അതിന് മുന്പ് അന്യഗ്രഹജീവിതം നേടണമെന്നുമാണ് മൂവരും വിശ്വസിച്ചിരുന്നത്. ഇതിന് വേണ്ടിയാണ് മൂവരും മരണം തിരഞ്ഞെടുത്തതെന്നും പൊലീസ് പറയുന്നു.

പ്രളയത്തില് ഭൂമിയിലെ എല്ലാ മനുഷ്യരും മരണപ്പെടുമെന്നുമായിരുന്നു ഇവരുടെ വിചിത്രവിശ്വാസം. അതിന് മുന്പേ അന്യഗ്രഹത്തില് എത്തണമെന്നാണ് ഇവര് ആഗ്രഹിച്ചിരുന്നത്. അരുണാചല് പോലെ സമുദ്രനിരപ്പില് നിന്ന് ഏറെ ഉയരത്തിലുള്ള സ്ഥലത്തുവെച്ച് മരണപ്പെട്ടാല് വേഗത്തില് അന്യഗ്രഹത്തിലുമെന്ന് ഇവര് വിശ്വസിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

നവീന് ആണ് മറ്റ് രണ്ട് പേരെയും ഇത്തരം വിശ്വാസങ്ങളിലേക്ക് നയിച്ചത്. 2014 മുതല് ഇയാള് ഇത്തരം വിശ്വാസങ്ങള്ക്ക് അടിമയായിരുന്നതായും പൊലീസ് പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us