'പൊളിറ്റിക്കലി മോട്ടിവേറ്റഡായ ചോദ്യങ്ങള് എന്നോട് ചോദിക്കേണ്ട'; ക്ഷുഭിതനായി രാജീവ് ചന്ദ്രശേഖര്

കേരളം മതമൈത്രിയുടെ നാടാണെന്ന് സമ്മതിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് കേരളം മാത്രമല്ല, ഇന്ത്യയും അങ്ങനെ തന്നെയാണെന്ന് സ്ഥാനാര്ത്ഥി പറഞ്ഞു.

dot image

പത്തനംതിട്ട: മാധ്യമ പ്രവര്ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്ത്ഥി രാജീവ് ചന്ദ്രശേഖര്. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട ചോദ്യം തന്നോട് ചോദിക്കരുതെന്നും സിപിഐഎം പാര്ട്ടി സെക്രട്ടറിയോട് ചോദിച്ചാല് മതിയെന്നും കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര് പറഞ്ഞു.

'പൊളിറ്റിക്കലി മോട്ടിവേറ്റഡായ ചോദ്യങ്ങള് എന്നോട് ചോദിക്കേണ്ട. ഉത്തരം കിട്ടില്ല. മുഖ്യമന്ത്രി എന്നെ വര്ഗീയവാദിയെന്ന് വിളിച്ചു. എന്ത് വേണമെങ്കിലും വിളിച്ചോളു. വര്ഗീയ വാദിയെന്ന് വിളിക്കരുത്', രാജീവ് ചന്ദ്രശേഖര് പറഞ്ഞു. തുടര് ചോദ്യങ്ങള്ക്ക് നില്ക്കാതെ അദ്ദേഹം പിന്വാങ്ങി.

കേരളം മതമൈത്രിയുടേതെന്ന് സമ്മതിക്കുന്നുണ്ടോ? ഒഴിഞ്ഞുമാറി രാജീവ്,നാളെ പറയാമെന്ന് വിവി രാജേഷ്, വീഡിയോ

കേരളം മതമൈത്രിയുടെ നാടാണെന്ന് സമ്മതിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് കേരളം മാത്രമല്ല, ഇന്ത്യയും അങ്ങനെ തന്നെയാണെന്ന് സ്ഥാനാര്ത്ഥി പറഞ്ഞു. കഴിഞ്ഞ ദിവസം സമാന ചോദ്യം ചോദിച്ചപ്പോള് രാജീവ് ചന്ദ്രശേഖര് ഒഴിഞ്ഞുമാറുകയായിരുന്നു.

വിഷു ആശംസകള് നേരാനാണ് സമ്മേളനം വിളിച്ചതെന്നും ചോദ്യത്തിന് നാളെ മറുപടി പറയാമെന്നും പറഞ്ഞ് കഴിഞ്ഞദിവസം വി വി രാജേഷ് മറുപടി പറയുകയായിരുന്നു. ചോദ്യം സ്ഥാനാര്ത്ഥിയോടാണെന്ന് ആവര്ത്തിച്ചെങ്കിലും രാജീവ് ചന്ദ്രശേഖര് ഒഴിഞ്ഞുമാറി. തുടര്ന്ന് ഇന്ന് വീണ്ടും ചോദ്യം ആവര്ത്തിക്കുകയായിരുന്നു.

നുണയുടെ രാഷ്ട്രീയം നടക്കില്ല. വാഗ്ദാനം നല്കി പറ്റിക്കുകയാണ് കോണ്ഗ്രസ്. വികസനം, പുരോഗതിയും കൊണ്ടുവരാന് കോണ്ഗ്രസിന് മുന്നില് ഐഡിയ ഒന്നുമില്ല. ബീഫ്, സിഎഎ എന്നിവയെക്കുറിച്ചുള്ള നുണയല്ല പ്രചരിപ്പിക്കേണ്ടതെന്നും അദ്ദേഹം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us