അടുത്ത ഭരണകൂടം ബിജെപിയുടേതല്ല, മോദിയുടെ നടപടി രാജ്യതാല്പര്യത്തിന് എതിര്: ഇ ടി മുഹമ്മദ് ബഷീര്

'ബിജെപിയുടെ നടപടികള് അവര്ക്ക് തന്നെ വെല്ലുവിളിയാകും'

dot image

മലപ്പുറം: ബിജെപി പ്രകടന പത്രിക ഭരണഘടനാ വിരുദ്ധമെന്ന് ഇ ടി മുഹമ്മദ് ബഷീര്. ഏക സിവില് കോഡ് ഭരണഘടന ലംഘനമാണ്. മോദിയുടെ നടപടി രാജ്യ താത്പര്യത്തിന് എതിരാണെന്നും ജനങ്ങള് ഇതിന് എതിരെ പ്രതികരിക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര് റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു.

ബിജെപിയുടെ നടപടികള് അവര്ക്ക് തന്നെ വെല്ലുവിളിയാകും. ആ വെല്ലുവിളിയെ അതിജീവിക്കാന് അവര്ക്ക് ആകില്ല. ബിജെപിക്ക് വീണ്ടും അധികാരത്തില് എത്താനാകില്ല. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കാനും ബിജെപിക്ക് ആവില്ല. അടുത്ത ഭരണകൂടം അവരുടേതല്ല. ഏക സിവില് കോഡ് വിഷയവും പ്രത്യാഘാതവുമടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ഇ ടി മുഹമ്മദ് ബഷീര് പ്രതികരിച്ചു.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏകസിവിൽ കോഡ്, ലോകമാകെ രാമായണ ഉത്സവം; ബിജെപി പ്രകടന പത്രിക പുറത്തിറക്കി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us