ബിജെപി പ്രകടന പത്രിക നുണയിൽ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം: എം എം ഹസൻ

'ഏക സിവിൽ കോഡ് വിഷത്തിൽ പൊതിഞ്ഞ പഞ്ചസാരയാണ്'

dot image

കോഴിക്കോട്: ബിജെപി പ്രകടന പത്രിക നുണയിൽ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണെന്ന് കോൺഗ്രസ് നേതാവ് എം എം ഹസൻ. ബഹുസ്വരതയെ തകർക്കാൻ ബിജെപി ആസൂത്രിതമായി ശ്രമിക്കുകയാണെന്നും ഏക സിവിൽ കോഡ് പ്രഖ്യാപനം അത്തരത്തിലുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. ആശങ്കകൾ അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്നതാണ് പ്രകടനപത്രിക. ഏക സിവിൽ കോഡ് വിഷത്തിൽ പൊതിഞ്ഞ പഞ്ചസാരയാണ്. ഇതിനെ ഹിന്ദുമതത്തിലെ ചില വിഭാഗങ്ങൾ എതിർക്കുന്നു. ഏക മതരാഷ്ട്രത്തിനുള്ള അടിസ്ഥാന ശില പാകുകയാണ് ഏക സിവിൽ കോഡ് പ്രഖ്യാപനമെന്നും എം എം ഹസൻ പറഞ്ഞു.

വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതിനേയും അദ്ദേഹം വിമർശിച്ചു. ഇലക്ഷൻ കമ്മീഷനെ ബിജെപി നിയന്ത്രണത്തിലാക്കിയെന്നും രാഹുൽ ഗാന്ധിയെ സംശയ നിഴലിലാക്കാനുള്ള ശ്രമം നടക്കുകയാണെന്നുമായിരുന്നു പ്രതികരണം. ഫണ്ട് മരവിപ്പിച്ച് നിഷ്ക്രിയമാക്കാനുള്ള ശ്രമം നിഷ്ഫലമാതോടെയാണ് പുതിയ നീക്കം. ബിജെപി നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കുന്നില്ല.

പിണറായി ബിജെപിയുടെ സ്റ്റാർ ക്യാമ്പയിനറാണ്. എൽഡിഎഫിന് വേണ്ടിയല്ല, കോൺഗ്രസിനെ പരാജയപ്പെടുത്താനാണ് പിണറായിയുടെ പ്രചാരണം. ഈ പ്രചാരണത്തിന് പിണറായിക്ക് ഗുണം ലഭിക്കുന്നുണ്ട്. മോദി ഇനി കേരളത്തിൽ വരേണ്ടതില്ല, ബാക്കി പ്രചാരണം പിണറായി നടത്തുമെന്നും ഹസൻ പരിഹസിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us