
തൃശൂര്: ചാലക്കുടി പുഴയില് മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി. പ്രദേശത്ത് മുതലയുടെ സാന്നിധ്യം സ്ഥിരീകരിച്ചതില് ആശങ്കയിലാണ് പ്രദേശവാസികള്. നാട്ടുകാര് കുളിക്കാനും മറ്റും ഉപയോഗിക്കുന്നിടത്താണ് മുതലക്കുഞ്ഞുങ്ങളെ കണ്ടത്. സംഭവത്തില് ആവശ്യമായ നടപടി വേണമെന്നാവശ്യപ്പെട്ട് ജനങ്ങള് വനംവകുപ്പ് അധികൃതരെ സമീപിച്ചിട്ടുണ്ട്.